മാര്‍ക്കറ്റിലെ 46 പേര്‍ക്ക് കോവിഡ് ; ഏറ്റുമാനൂരില്‍ കടുത്ത ആശങ്ക 

ഏറ്റുമാനൂരിലും സമീപ പഞ്ചായത്തുകളിലും ജില്ലാ ഭരണകൂടം കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി
മാര്‍ക്കറ്റിലെ 46 പേര്‍ക്ക് കോവിഡ് ; ഏറ്റുമാനൂരില്‍ കടുത്ത ആശങ്ക 

കോട്ടയം :  കോട്ടയം ജില്ലയിലെ ഏറ്റുമാനൂരില്‍ രോഗവ്യാപനം വര്‍ധിക്കുന്നു. ഏറ്റുമാനൂര്‍ പച്ചക്കറി മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് ഇന്നലെ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 46 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മാര്‍ക്കറ്റിലെ 67 സാംപിളുകളില്‍ പരിശോധന നടത്തിയപ്പോഴാണ് 46 എണ്ണം പോസിറ്റീവായി കണ്ടെത്തിയത്. 

ഇതോടെ ജില്ലയിലെ ഏറ്റവും വലിയ ക്ലസ്റ്ററായി ഏറ്റുമാനൂര്‍ മാറുമെന്നാണ് അധികൃതരുടെ ആശങ്ക. ഏറ്റുമാനൂര്‍ പച്ചക്കറി മാര്‍ക്കറ്റ് പ്രദേശത്തെ ഏറ്റവും വലിയ വ്യാപാര സ്ഥാപനമായതിനാല്‍ സമീപ പഞ്ചായത്തുകളിലും പ്രത്യാഘാതം ഉണ്ടാകാമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. ഇതിന്റെ പശ്ചാത്തലത്തില്‍ ഏറ്റുമാനൂരിലും സമീപ പഞ്ചായത്തുകളിലും ജില്ലാ ഭരണകൂടം കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. സമീപ പഞ്ചായത്തുകളായ മാഞ്ഞൂര്‍, കാണക്കാരി,അയര്‍ക്കുന്നം, അതിരമ്പുഴ പഞ്ചായത്തുകളും ഏറ്റുമാനൂര്‍ നഗരസഭയും ചേര്‍ത്ത് കോവിഡ് ക്ലസ്റ്റര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. 

പച്ചക്കറി മാര്‍ക്കറ്റിലെ ജീവനക്കാരായ അതിഥിത്തൊഴിലാളികളും നാട്ടുകാരും അടക്കമുള്ളവരാണ് പോസിറ്റീവായി മാറിയത്. ഇവരെ ചികിത്സാ കേന്ദ്രങ്ങളിലേക്കു മാറ്റി. അതിഥിത്തൊഴിലാളികള്‍ ഒരുമിച്ചു താമസിച്ചവരാണെന്നാണു വിവരം. മാര്‍ക്കറ്റ് കണ്ടെയ്ന്‍മെന്റ് സോണാക്കി. ഇവിടെ കൂടുതല്‍ പരിശോധനകള്‍ നടത്തും. പാറത്തോട്, പള്ളിക്കത്തോട്-ചിറക്കടവ്, പായിപ്പാട്, ചങ്ങനാശേരി എന്നിവയാണ് നിലവില്‍ ജില്ലയിലെ ക്ലസ്റ്ററുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com