'അപ്പോ എങ്ങനാ... ഷോപ്പിംഗ് നടത്തിയല്ലേ മടക്കയാത്ര...'; വരുന്നൂ 'കെഎസ്ആര്‍ടിസി ഫ്രഷ് മാര്‍ട്ട്'
By സമകാലിക മലയാളം ഡെസ്‌ക് | Published: 29th July 2020 11:59 AM |
Last Updated: 29th July 2020 11:59 AM | A+A A- |

തിരുവനന്തപുരം : 15 വര്‍ഷം കഴിഞ്ഞ കാലഹരണപ്പെട്ട സര്‍വ്വീസ് നടത്താന്‍ കഴിയാത്ത ബസുകളെ സ്‌റ്റേഷനറി ഷോപ്പുകളാക്കി മാറ്റുന്ന പദ്ധതിയുമായി കെഎസ്ആര്‍ടിസി. 'കെ.എസ്.ആര്‍.ടി.സി ഫ്രഷ് മാര്‍ട്ട് ' എന്ന ഒരു നൂതന സംരംഭത്തിന് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് തുടക്കം കുറിക്കുന്നു. ഗുണനിലവാരവും ശുചിത്വവും വിഷരഹിതവുമായ ഭക്ഷ്യ ഭക്ഷ്യേതര ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കടകളാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
മത്സ്യഫെഡ്, മീറ്റ് പ്രൊഡക്ട് ഓഫ് ഇന്ത്യ, കെപ്‌കോ, കണ്‍സ്യൂമര്‍ ഫെഡ്, സപ്ലൈകോ, കുടുംബശ്രീ, ഹോര്‍ട്ടികോര്‍പ്പ് തുടങ്ങിയ സര്‍ക്കാര്‍ സഹകരണ സ്ഥാപനങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ വിതരണമാണ് ഉദ്ദേശിക്കുന്നത്. കേരളത്തിലെ സാധ്യതയുള്ള എല്ലാ ബസ് സ്റ്റാന്‍ഡുകളിലും ഇത് ആരംഭിക്കും.
പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ഡീസല്‍ മൈലേജ് കുറഞ്ഞതും ഡ്രൈവിംഗ് ശ്രമകരമായതുമായ ബസുകളെ സഞ്ചരിക്കുന്ന 'ഫ്രഷ് മാര്‍ട്ട് ' ആയി മാറ്റും. തിരുവനന്തപുരം, കിഴക്കേകോട്ട എന്നിവിടങ്ങളില്‍ പദ്ധതിയുടെ പ്രാരംഭ നടപടികള്‍ ആരംഭിച്ചതായി കെഎസ്ആര്‍ടിസി അധികൃതര്‍ വ്യക്തമാക്കി.