ക്ഷേത്ര ബലിക്കല്ലില്‍ കയറി നിന്ന് മാറാലയടിച്ചു; ദേവസ്വം ജീവനക്കാരന് സസ്‌പെന്‍ഷന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 29th July 2020 05:38 PM |
Last Updated: 29th July 2020 05:38 PM | A+A A- |

കൊച്ചി: ക്ഷേത്ര ബലിക്കല്ലില്‍ കയറി നിന്ന് മാറാലയടിച്ച ജീവിക്കാരനെ ദേവസ്വം ബോര്‍ഡ് സസ്‌പെന്റ് ചെയ്തു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള മന്നം സുബ്രഹ്മണ്യ ക്ഷേത്രത്തിലാണ് ജീവനക്കാരന്‍ ക്ഷേത്ര വലിയ ബലിക്കല്ലില്‍ കയറി നിന്ന് മാറാല അടിച്ചത്.
ക്ഷേത്രത്തിലെ കാരായ്മ കഴകം ജീവനക്കാരനായ എസ് പ്രകാശിനെയാണ് സസ്‌പെന്റ് ചെയ്തത്. ക്ഷേത്ര വലിയ ബലിക്കല്ലില്‍ കയറി നിന്ന് ആചാരലംഘനം നടത്തിയെന്ന പരാതിയെ തുടര്‍ന്നാണ് ഇദ്ദേഹത്തെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്ത് ദേവസ്വം കമ്മീഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
ക്ഷേത്രത്തിന് സമീപം താമസിക്കുന്ന എസ് പ്രകാശ് 2003 മുതല്‍ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ കാരായ്മ ജീവനക്കാരനായി ജോലിനോക്കിവരികയാണ്.