ആലപ്പുഴയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ച 35ല്‍ 32പേര്‍ക്കും സമ്പര്‍ക്കംവഴി; മൂന്ന് മരണം

ആലപ്പുഴയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ച 35ല്‍ 32പേര്‍ക്കും സമ്പര്‍ക്കംവഴി; മൂന്ന് മരണം

ജില്ലയില്‍ 35 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കൂടാതെ മൂന്ന് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി

ആലപ്പുഴ: ജില്ലയില്‍ 35 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കൂടാതെ മൂന്ന് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. കോവിഡ് സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തുനിന്നും ഒരാള്‍ ഹൈദരാബാദില്‍ നിന്നും എത്തിയവരാണ്. 32 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്. ഒരാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.

മാരാരിക്കുളം കണ്ണശ്ശേരിയില്‍ ത്രേസ്യമ്മ (62), ചെങ്ങന്നൂര്‍ താമസിക്കുന്ന തിരുനല്‍വേലി സ്വദേശി ദീനോലി, ചേര്‍ത്തല, പള്ളിത്തോട് സ്വദേശിനി പുഷ്പരി (80) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥരീകരിച്ചത്. ജില്ലയില്‍ ഇന്ന് 35 പേരുടെ പരിശോധനാഫലം നെഗറ്റീവായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com