ഇനി വീടുകളില്‍ ചികിത്സ; പത്താം ദിവസം ആന്റിജന്‍ ടെസ്റ്റ്; സംസ്ഥാനത്ത് പുതിയ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍

സംസ്ഥാനത്ത് പുതിയ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി
ഇനി വീടുകളില്‍ ചികിത്സ; പത്താം ദിവസം ആന്റിജന്‍ ടെസ്റ്റ്; സംസ്ഥാനത്ത് പുതിയ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. കോവിഡ് ബാധിക്കുന്ന ആരോഗ്യപ്രവര്‍ത്തകരില്‍ ലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്ക് വീട്ടില്‍ ചികിത്സ നടത്താന്‍ അനുമതി. ഇത് സംബന്ധിച്ച് സംസ്ഥാന മെഡിക്കല്‍ ബോര്‍ഡ് മാനദണ്ഡങ്ങള്‍ പുതുക്കി ഉത്തരവിറക്കി. 

ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മാത്രമാണ് അനുമതി. പുതിയ ഉത്തരവ് വന്നതോടെ കോവിഡ് ബാധിക്കുന്ന ലക്ഷണങ്ങള്‍ ഇല്ലാത്ത ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇതോടെ വീട്ടില്‍ ചികിത്സയില്‍ കഴിയാം. സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷ നല്‍കുന്നവര്‍ക്ക് വീടുകളില്‍ നിരീക്ഷണത്തില്‍ തുടരാന്‍ അനുമതി ലഭിക്കുക. ശുചിമുറിയുള്ള വീടുകള്‍ നിര്‍ബന്ധമാണ്. മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തരുത്. ദിവസം ആരോഗ്യസ്ഥിതി സ്വയം വിലയിരുത്തണം. രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ആശുപത്രികളില്‍ പോകണം. പത്താം ദിവസം ആന്റിജന്‍ ടെസ്റ്റിന് വിധേയനാകണം.
ടെസ്റ്റില്‍ നെഗറ്റീവാണെങ്കില്‍   ഏഴുദിവസം കൂടി നിരീക്ഷണത്തില്‍ തുടരണം.

ലക്ഷണങ്ങളില്ലാത്ത രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഇക്കാര്യം നിരവധി ആരോഗ്യപ്രവര്‍ത്തകര്‍ നേരത്തെ മുന്നോട്ടുവച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com