തന്നെ വധിക്കാന്‍ ഗൂഢാലോചന നടക്കുന്നുവെന്ന് പിവി അന്‍വര്‍ എംഎല്‍എ; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി

തന്നെ വധിക്കാന്‍ ഗൂഢാലോചന നടക്കുന്നുവെന്ന് നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍
തന്നെ വധിക്കാന്‍ ഗൂഢാലോചന നടക്കുന്നുവെന്ന് പിവി അന്‍വര്‍ എംഎല്‍എ; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി

മലപ്പുറം:തന്നെ വധിക്കാന്‍ ഗൂഢാലോചന നടക്കുന്നുവെന്ന് നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. നിലമ്പൂരിലെ കോണ്‍ഗ്രസ് നേതാവും കൊല്ലം സ്വദേശിയായ വ്യവസായിയുമാണ് ഗൂഢാലോചന നടത്തിയതെന്ന് എംഎഎല്‍എ പറഞ്ഞു. ഉന്നതതല അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. 

കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ സിപിഎം നേതാവായിരുന്ന ധനരാജിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി വിപിന്‍ അടക്കമുള്ള നാലംഗ സംഘം പൂക്കോട്ടുംപാടത്ത് എത്തിയത് തന്നെ കൊലപ്പെടുത്താനാണെന്നും അദ്ദേഹം പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ഉന്നത തല അന്വേഷണം വേണമെന്നാണ് എംഎല്‍എ ആവശ്യപ്പെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com