കെടി ജലീലിനേപ്പോലൊരാള്‍ അതിന് മുതിരരുതായിരുന്നു; പറ്റിപ്പോയത് ഏറ്റുപറഞ്ഞ് തിരുത്താന്‍ തയാറാകണമെന്ന് വി മുരളീധരന്‍

പറ്റിപ്പോയത് ഏറ്റുപറഞ്ഞ് തിരുത്താന്‍ കെ.ടി ജലീല്‍ തയാറാകണം
കെടി ജലീലിനേപ്പോലൊരാള്‍ അതിന് മുതിരരുതായിരുന്നു; പറ്റിപ്പോയത് ഏറ്റുപറഞ്ഞ് തിരുത്താന്‍ തയാറാകണമെന്ന് വി മുരളീധരന്‍

കൊച്ചി: പ്രോട്ടോകോള്‍ ലംഘിച്ച് മറ്റൊരു രാജ്യത്തെ കോണ്‍സുലേറ്റില്‍ നിന്ന് ഉപഹാരങ്ങള്‍ കൈപ്പറ്റിയ മന്ത്രി കെ.ടി ജലീലിനോട് മുഖ്യമന്ത്രി വിശദീകരണം തേടണമെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. സ്വന്തം മന്ത്രിസഭയിലെ ഒരാള്‍ പ്രോട്ടോകോള്‍ ലംഘനം നടത്തിയാല്‍ അത് തിരുത്തേണ്ട ബാധ്യത മുഖ്യമന്തിയെന്ന നിലയില്‍ പിണറായി വിജയനുണ്ട്. അതിനു തയാറാകുന്നില്ലെങ്കില്‍ മുഖ്യമന്ത്രിയും കെ.ടി ജലീലിന് കുടപിടിയ്ക്കുകയാണെന്ന് കരുതേണ്ടി വരും.തന്റെ കൂടി അറിവോടെയാണോ കെ.ടി ജലീല്‍ ഈ പ്രോട്ടോകോള്‍ ലംഘനം നടത്തിയതെന്ന് കൂടി മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് വി മുരളീധരന്‍ പറഞ്ഞു


വി മുരളീധരന്റെ ഫെയസ്ബുക്ക് കുറിപ്പ്

പ്രോട്ടോകോള്‍ ലംഘിച്ച് യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് കിറ്റ് സംഘടിപ്പിച്ച മന്ത്രി കെ.ടി.ജലീലിന്റെ വിശദീകരണം കണ്ടു. മതാടിസ്ഥാനത്തിലല്ല, കാര്യവിവരമുളളവരെ വേണം മന്ത്രിസ്ഥാനത്തിരുത്താനെന്ന് പറയുന്നത് ഇതുകൊണ്ടാണ്. കേരളം ഭരിച്ചുമുടിച്ച പിണറായി വിജയന്റെ കിരീടത്തിലെ പൊന്‍തൂവലുകളാണ് മന്ത്രി കെ.ടി ജലീലും സ്പീക്കര്‍ ശ്രീരാമകൃഷ്ണനുമൊക്കെ. സോളാറില്‍ യുഡിഎഫ് നേതാക്കളുടെ മുഖം മൂടി അഴിഞ്ഞുവീണതുപോലെയാണ് സ്വര്‍ണക്കളളക്കടത്ത് കേസു വന്നപ്പോള്‍ പിണറായി വിജയന്റെയും ഉപഗ്രഹങ്ങളുടെയും മുഖംമൂടി അഴിഞ്ഞു വീണത്. എന്തിനും ഏതിനും കണ്‍സള്‍ട്ടന്‍സികളെ നിയമിച്ച് ഖജനാവ് മുടിക്കുന്ന മുഖ്യമന്ത്രിക്ക് ഇവരേപ്പോലുളളവരെ കിട്ടിയില്ലെങ്കിലേ അതിശയമുള്ളൂ.

മന്ത്രി കെ ടി ജലീല്‍ സക്കാത്തിനെപ്പറ്റിയൊക്കെ വിവരിക്കുന്നത് കണ്ടു. താങ്കള്‍ ഒരു കാര്യം മനസിലാക്കണം. ഇന്ത്യയും യുഎഇയും തമ്മിലുളള ബന്ധം മതാടിസ്ഥാനത്തിലല്ല. അത് രാജ്യങ്ങള്‍ തമ്മിലുളള നയതന്ത്ര ബന്ധമാണ്, അതിന് കൃത്യമായ പ്രോട്ടോകോള്‍ ഉണ്ട്. കൃത്യമായ രാജ്യാന്തര ധാരണകളും വ്യവസ്ഥകളുമുണ്ട്. അതൊന്നും മനസിലാക്കാതെ എന്തിന്റെ പേരിലായാലും കോണ്‍സുലേറ്റില്‍ നിന്ന് കിറ്റുകള്‍ കൈപ്പറ്റിയത് ശരിയായില്ല. ഉത്തരവാദിത്തപ്പെട്ട ചുമതലയിലിരിക്കുന്ന കെ. ടി ജലീലിനേപ്പോലൊരാള്‍ അതിന് മുതിരരുതായിരുന്നു. ജലീലിന് ഇതൊന്നും അറിയില്ലെങ്കില്‍ മന്ത്രിക്കസേരയിലിരുന്ന് ഗീര്‍വാണം മുഴക്കും മുമ്പ് വിവരമുളള ആരോടെങ്കിലും അന്വേഷിക്കണം. ഇരിക്കുന്ന കസേരയോടും പൊതുജനങ്ങളോടും കാണിക്കേണ്ട മര്യാദ കൂടിയാണത്.

പ്രോട്ടോകോള്‍ ലംഘിച്ച് മറ്റൊരു രാജ്യത്തെ കോണ്‍സുലേറ്റില്‍ നിന്ന് ഉപഹാരങ്ങള്‍ കൈപ്പറ്റിയ മന്ത്രി കെ.ടി ജലീലിനോട് വിശദീകരണം ചോദിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇനിയെങ്കിലും തയാറാകണം. സ്വന്തം മന്ത്രിസഭയിലെ ഒരാള്‍ പ്രോട്ടോകോള്‍ ലംഘനം നടത്തിയാല്‍ അത് തിരുത്തേണ്ട ബാധ്യത മുഖ്യമന്തിയെന്ന നിലയില്‍ പിണറായി വിജയനുണ്ട്. അതിനു തയാറാകുന്നില്ലെങ്കില്‍ മുഖ്യമന്ത്രിയും കെ.ടി ജലീലിന് കുടപിടിയ്ക്കുകയാണെന്ന് കരുതേണ്ടി വരും.തന്റെ കൂടി അറിവോടെയാണോ കെ.ടി ജലീല്‍ ഈ പ്രോട്ടോകോള്‍ ലംഘനം നടത്തിയതെന്ന് കൂടി മുഖ്യമന്ത്രി വ്യക്തമാക്കണം.
തെറ്റുപറ്റിപ്പോയെന്ന് ബോധ്യപ്പെട്ടാല്‍ തിരുത്തുകയാണ് വേണ്ടത്. പ്രത്യേകിച്ചും പൊതു പ്രവര്‍ത്തകര്‍. അതാണ് മാന്യത. അല്ലാതെ പറ്റിപ്പോയ തെറ്റിനെ മുട്ടിന് മുട്ടിന് ന്യായീകരിക്കുകയല്ല വേണ്ടത്.ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ. ടി ജലീലിനും സമയം കഴിഞ്ഞു പോയിട്ടില്ല. പറ്റിപ്പോയത് ഏറ്റുപറഞ്ഞ് തിരുത്താന്‍ കെ.ടി ജലീല്‍ തയാറാകണം. അതിന് തയ്യാറല്ലെങ്കില്‍ മന്ത്രിയെ തിരുത്തേണ്ടത് മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തമാണ്!!
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com