കോട്ടയത്ത് ഇന്ന് സ്ഥിരീകരിച്ചതില്‍ രണ്ടുപേര്‍ക്ക് ഒഴികെ എല്ലാവര്‍ക്കും സമ്പര്‍ക്കം വഴി കോവിഡ്; കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍

ജില്ലയില്‍ 29 പേര്‍ക്കു കൂടി കോവിഡ് ബാധിച്ചു. ഇതില്‍ 27 പേരും സമ്പര്‍ക്കം മുഖേനയാണ്
ചിത്രം: പിടിഐ
ചിത്രം: പിടിഐ

കോട്ടയം: ജില്ലയില്‍ 29 പേര്‍ക്കു കൂടി കോവിഡ് ബാധിച്ചു. ഇതില്‍ 27 പേരും സമ്പര്‍ക്കം മുഖേനയാണ് രോഗബാധിതരായത്. ഒമാന്‍, കര്‍ണാടക എന്നിവിടങ്ങളില്‍നിന്നെത്തിയവരാണ് മറ്റു രണ്ട് പേര്‍.

പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ അതിരമ്പുഴ,വാഴപ്പള്ളി ഗ്രാമപഞ്ചായത്തുകളില്‍നിന്നാണ്. ആറു പേര്‍ വീതമാണ് രണ്ടിടത്തും രോഗബാധിതരായത്. ചങ്ങനാശേരി മുനിസിപ്പാലിറ്റി മേഖലയിലെ ഒരാള്‍ക്കും പാറത്തോട് ഗ്രാമപഞ്ചായത്തിലെ രണ്ടു പേര്‍ക്കും കോവിഡ് ബാധിച്ചു.

ജില്ലയില്‍ 28 പേര്‍ രോഗമുക്തരായി. നിലവില്‍ 561 പേര്‍ ചികിത്സയിലുണ്ട്. ഇതുവരെ ആകെ 1078 പേര്‍ക്ക് രോഗം ബാധിച്ചു. 516 പേര്‍ രോഗമുക്തരായി. 

കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കോട്ടയം ജില്ലയില്‍ പുതുതായി ഏഴു കണ്ടെയ്ന്‍മെന്റ് സോണുകള്‍കൂടി പ്രഖ്യാപിച്ചു. കോട്ടയം മുനിസിപ്പാലിറ്റി 36, ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി 33, മീനടം ഗ്രാമപഞ്ചായത്ത് ്2, പാമ്പാടി ഗ്രാമപഞ്ചായത്ത് 18, ഉദയനാപുരം ഗ്രാമപഞ്ചായത്ത് 6, നീണ്ടൂര്‍ ഗ്രാമപഞ്ചായത്ത് 8, കാണക്കാരി ഗ്രാമപഞ്ചായത്ത് 10 എന്നിവയാണ് കണ്ടെയ്ന്‍മെന്റ് സോണുകളാകുന്ന പുതിയ വാര്‍ഡുകള്‍.
ഇതോടെ ജില്ലയില്‍ 21 തദ്ദേശഭരണ സ്ഥാപനങ്ങളിലായി 47 വാര്‍ഡുകളില്‍ പ്രത്യേക നിയന്ത്രണങ്ങളായി.

ചങ്ങനാശേരി മുനിസിപ്പാലിറ്റിയിലെ 34ാം വാര്‍ഡും തലയോലപ്പറമ്പ്  ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡും കണ്ടെയന്‍മെന്റ് സോണുകളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കി.

നിലവിലെ കണ്ടെയന്‍മെന്റ് സോണുകളുടെ പട്ടിക ചുവടെ. (തദ്ദേശ ഭരണ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍

1. കോട്ടയം24,36,39,46
2. ഏറ്റുമാനൂര്‍ 4,27,33
3. ചങ്ങനാശേരി 24,31,33
4. വൈക്കം13, 21,25,24

ഗ്രാമ പഞ്ചായത്തുകള്‍

5. പാറത്തോട് 7,8,9,16
6. അയ്മനം14
7. ഉദയനാപുരം6,16
8. കുമരകം4,10,11,12
9. ടിവി പുരം10
10. വെച്ചൂര്‍1,3,4
11. മറവന്തുരുത്ത്1,11,12
12. വാഴപ്പള്ളി20
13. പായിപ്പാട് 7,8,9,10,11
14. തലയാഴം1
15. തിരുവാര്‍പ്പ്11
16. കുറിച്ചി20
17. മീനടം2,3
18. മാടപ്പള്ളി18
19. പാമ്പാടി18
20. നീണ്ടൂര്‍8
21. കാണക്കാരി10
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com