'നല്ല അസ്സൽ കോർപറേഷൻ ഭരണം! മേയർക്ക് വള്ളം കളി നടത്താൻ ഉദ്ദേശം ഉണ്ടോ ആവോ?'

'അങ്ങനെ അതും ആയി...! തീരദേശമോ പുഴയുടെ കരയോ അല്ല പനമ്പള്ളി നഗറാണ്!!
'നല്ല അസ്സൽ കോർപറേഷൻ ഭരണം! മേയർക്ക് വള്ളം കളി നടത്താൻ ഉദ്ദേശം ഉണ്ടോ ആവോ?'

കൊച്ചി : ഒറ്റരാത്രിയിലെ മഴ കൊണ്ട് കൊച്ചി ന​ഗരത്തിലെയും സമീപപ്രദേശങ്ങളിലെയും താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളക്കെട്ടിലായി. കനത്ത മഴയെത്തുടര്‍ന്ന് കൊച്ചിയില്‍ പലയിടത്തും വെള്ളം കയറി. പള്ളുരുത്തി, തോപ്പുംപടി, പനമ്പിള്ളി നഗര്‍, സൗത്ത് കടവന്ത്ര, എംജി റോഡ്, തൃപ്പൂണിത്തുറ പേട്ട തുടങ്ങിയ സ്ഥലങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി. 

കനത്ത മഴ 48 മണിക്കൂര്‍ കൂടി തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പടിഞ്ഞാറന്‍ മേഖലയിലും മലയോര മേഖലയിലും മഴ ശക്തിപ്രാപിച്ചതോടെ ആറുകളില്‍ ജലനിരപ്പ് കുതിച്ചുയര്‍ന്നു. കൊച്ചി ന​ഗരത്തിലുണ്ടായ വെള്ളക്കെട്ടിൽ കോർപ്പറേഷനെതിരെ രൂക്ഷവിമർശനവുമായി സംവിധായകൻ അരുൺ ഗോപി രം​ഗത്തെത്തി. 

'അങ്ങനെ അതും ആയി...! തീരദേശമോ പുഴയുടെ കരയോ അല്ല പനമ്പള്ളി നഗറാണ്!! നല്ല അസ്സൽ കോർപറേഷൻ ഭരണം! മേയർക്ക് വള്ളം കളി നടത്താൻ ഉദ്ദേശം ഉണ്ടോ ആവോ?-അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. പനമ്പള്ളി നഗറിൽ വെള്ളം കയറിയതിന്റെ ചിത്രവും അരുൺ​ഗോപി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com