ആശങ്കയായി വാളാട് ; 51 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു ; തവിഞ്ഞാലില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍

കോവിഡ് സമ്പര്‍ക്കവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തവിഞ്ഞാല്‍ പഞ്ചായത്തില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു
ആശങ്കയായി വാളാട് ; 51 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു ; തവിഞ്ഞാലില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍

കല്‍പ്പറ്റ : വയനാട് ജില്ലയിലെ വാളാട് പുതുതായി 51 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ കണ്ടെത്തി. പ്രദേശത്ത് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. മേഖലയില്‍ 91 പേര്‍ക്ക് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. 

ഈ മേഖലയില്‍ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇതോടെ 142 ആയി. 647 പേരില്‍ ആന്റിജന്‍ പരിശോധന നടത്തിയപ്പോള്‍ ആണ് 142 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. പ്രദേശത്ത് അധികൃതര്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഞായറാഴ്ച 8 പേർക്കും തിങ്കളാഴ്ച 42  പേർക്കും ചൊവ്വാഴ്ച 41പേർക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ വാളാട് പ്രദേശത്ത് നിന്ന് 647 പേരുടെ സ്രവം പരിശോധിച്ചു. നിലവിൽ  ആന്റിജൻ പരിശോധനയിൽ പോസിറ്റീവ് ആയവർ ഉൾപ്പെടെ രോഗം ബാധിച്ചവരെ ആരോഗ്യ വകുപ്പ് അധികൃതർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

തവിഞ്ഞാൽ പഞ്ചായത്തിനു പുറമേ മാനന്തവാടി നഗരസഭയിലുള്ളവരും എടവക, തൊണ്ടർനാട്, വെള്ളമുണ്ട  പഞ്ചായത്തിലുള്ളവരും വാളാട് മരണാനന്തര–വിവാഹ ചടങ്ങുകളിൽ പങ്കെടുത്തിരുന്നു. ഇവരെയും കണ്ടെത്തി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. രോഗികളുടെ സമ്പർക്ക പട്ടികയിൽ ചുരുങ്ങിയത് 700 പേർ എങ്കിലും ഉള്ളതായി ആരോഗ്യ വകുപ്പ് കണക്കുകൂട്ടുന്നു.

കോവിഡ് സമ്പര്‍ക്കവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തവിഞ്ഞാല്‍ പഞ്ചായത്തില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. മേഖലയില്‍ മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെ മറ്റൊരു സ്ഥാപനങ്ങളും തുറന്നുപ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com