ഓഗസ്റ്റ് നാലോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദമെന്ന് മുന്നറിയിപ്പ്; ഒരുക്കങ്ങള്‍ സജ്ജമാക്കിയെന്ന് മുഖ്യമന്ത്രി

മുന്‍ വര്‍ഷങ്ങളില്‍ ഇത്തരത്തില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദങ്ങള്‍ രൂപം കൊണ്ടപ്പോഴാണ് കേരളത്തില്‍ അതിതീവ്രമഴ ഉണ്ടായത്
ഓഗസ്റ്റ് നാലോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദമെന്ന് മുന്നറിയിപ്പ്; ഒരുക്കങ്ങള്‍ സജ്ജമാക്കിയെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം: ഓഗസ്റ്റ് നാലോടു കൂടി ബംഗാള്‍ ഉള്‍ക്കടലില്‍ ഒരു ന്യൂനമര്‍ദം രൂപപ്പെടാനുള്ള നേരിയ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയെ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്‍ വര്‍ഷങ്ങളില്‍ ഇത്തരത്തില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദങ്ങള്‍ രൂപം കൊണ്ടപ്പോഴാണ് കേരളത്തില്‍ അതിതീവ്രമഴ ഉണ്ടായത്.

അതിതീവ്രമഴ സാധ്യത നിലവില്‍ പ്രവചിക്കപ്പെട്ടിട്ടില്ലെങ്കിലും മുന്നറിയിപ്പിനെ ഗൗരവത്തില്‍ കണ്ട് തയ്യാറെടുപ്പ് നടപടികള്‍ സ്വീകരിച്ചു വരികയാണ്. ക്യാമ്പുകള്‍ക്ക് കെട്ടിടങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ന്യൂനമര്‍ദത്തിന്റെ രുപീകരണവും വികാസവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര കാലാവസ്ഥ വകുപ്പും സൂക്ഷമമായി നിരീക്ഷിച്ചു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

രണ്ടു ദിവസമായി വ്യാപകമായ മഴ ലഭിക്കുന്നു. കാലവര്‍ഷം ശക്തിപ്പെട്ടിട്ടുണ്ട്. മഴ പെയ്യുന്ന സ്ഥിതി ഉണ്ടായതോടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെടുന്ന സ്ഥിതിയുണ്ടായി.

കോട്ടയം, വൈക്കം, കുമരകം, ചേര്‍ത്തല, എറണാകുളം സൗത്ത്, കണ്ണൂര്‍, വെള്ളാനിക്കര, കൊച്ചി, കക്കയം എന്നീ മേഖലകളില്‍ 24 മണിക്കൂറില്‍ 150 മില്ലിമീറ്ററില്‍ അധികം മഴയാണ് രേഖപ്പെടുത്തിയത്. ഇതാണ് വെള്ളക്കെട്ട് സൃഷ്ടിച്ചത്. ചിലയിടങ്ങളില്‍ മണ്ണിടിച്ചിലും ഉണ്ടായെങ്കിലും ആളുകളെ മാറ്റി താമസിപ്പിച്ചതുകൊണ്ട് അപകടങ്ങള്‍ കുറക്കാന്‍ സാധിച്ചു. ഇന്നും നാളെയും കൂടി കാലാവസ്ഥ വകുപ്പ് ചില ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലെര്‍ട്ടുകള്‍ പ്രഖ്യാപിച്ചതായും മുഖ്യമന്ത്രി പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com