കോവിഡ് ബാധിച്ച് മരിച്ചു; കരുണാലയത്തിലെ അന്തേവാസി ലൂസിയുടെ മൃതദേഹം ദഹിപ്പിച്ച് സംസ്‌കരിച്ച് പള്ളി (വീഡിയോ)

വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ 22ന് ഇറക്കിയ ഇടയലേഖനത്തിലെ നിര്‍ദേശം അനുസരിച്ച് ദഹിപ്പിച്ചായിരുന്നു  ചടങ്ങുകള്‍
കോവിഡ് ബാധിച്ച് മരിച്ചു; കരുണാലയത്തിലെ അന്തേവാസി ലൂസിയുടെ മൃതദേഹം ദഹിപ്പിച്ച് സംസ്‌കരിച്ച് പള്ളി (വീഡിയോ)


കൊച്ചി: കോവിഡ് ബാധിച്ച് മരിച്ച തൃക്കാക്കര കരുണാലയത്തിലെ അന്തേവാസി ലൂസി ജോര്‍ജിന്റെ (91) മൃതദേഹം സംസ്‌കരിച്ചു. വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ 22ന് ഇറക്കിയ ഇടയലേഖനത്തിലെ നിര്‍ദേശം അനുസരിച്ച് ദഹിപ്പിച്ചായിരുന്നു  ചടങ്ങുകള്‍.  അസിസ്റ്റന്റ് വികാരി പാക്‌സന്‍ പള്ളിപ്പറമ്പില്‍ പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്‍കി.

ചെമ്പുമുക്ക് സെന്റ് മൈക്കിള്‍സ് പള്ളി സെമിത്തേരിയില്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ആഴത്തില്‍ കുഴിയെടുക്കുമ്പോള്‍ വെള്ളം നിറയുകയും കുഴി ഇടിയുകയും ചെയ്യുന്നത് പരിഗണിച്ചാണ് ഇടയ ലേഖനത്തിലെ നിര്‍ദേശം അനുസരിച്ച് ദഹിപ്പിക്കാനുള്ള തീരുമാനം.

കരുണാലയത്തിലെ അന്തേവാസിയായിരുന്ന ലൂസി ജോര്‍ജിന് നേരത്തെ രോഗം നെഗറ്റീവായി ഫലം വരികയും, മരണ ശേഷം നടത്തിയ പരിശോധനയില്‍ പോസിറ്റീവ് സ്ഥിരീകരിക്കുകയുമായിരുന്നു. തുടര്‍ന്ന് മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. കരുണാലയത്തിലെ 60 അന്തേവാസികള്‍ക്കും രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവിടം ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com