സംസ്ഥാനത്ത് 24 പുതിയ ഹോട്സ്പോട്ടുകൾ; ആകെ 495

സംസ്ഥാനത്ത് 24 പുതിയ ഹോട്സ്പോട്ടുകൾ; ആകെ 495
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി 24 ഹോട്സ്‌പോട്ടുകൾ കൂടി. ഇതോടെ സംസ്ഥാനത്തെ മൊത്തം ഹോട്സ്പോട്ടുകളുടെ എണ്ണം 495 ആയി. 16 ഇടങ്ങളെ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

പുതിയ ഹോട്സ്പോട്ടുകൾ- തിരുവനന്തപുരം ജില്ലയിലെ ആര്യനാട് (കണ്ടെയ്ൻമെന്റ് സോൺ: വാർഡ് 4, 16, 17, 18), കിഴുവില്ലം (7,8, 10, 18), പള്ളിക്കൽ (5, 7, 8, 9, 10, 13), മാറനല്ലൂർ (3, 13, 17), ചെമ്മരുതി (12), ഒറ്റശേഖരമംഗലം (1), കൊല്ലം ജില്ലയിലെ തഴവ (18, 19, 20, 21), മൈലം (എല്ലാ വാർഡുകളും), പട്ടാഴി വടക്കേക്കര (എല്ലാ വാർഡുകളും), പത്തനാപുരം (12, 13, 14), ആദിച്ചനല്ലൂർ (9, 11), പാലക്കാട് ജില്ലയിലെ പൊൽപ്പുള്ളി (11), കോങ്ങാട് (6), ചിറ്റൂർ തത്തമംഗല്ലം (9), ഇടുക്കി ജില്ലയിലെ പീരുമേട് (2, 6, 7, 10, 11, 12), ഏലപ്പാറ (11, 12, 13), ശാന്തമ്പാറ (4, 5, 11, 12, 13), എറണാകുളം ജില്ലയിലെ ഐകരനാട് (എല്ലാ ജില്ലകളും), നായരമ്പലം (6), ഉദയമ്പേരൂർ (6), കോട്ടയം ജില്ലയിലെ തൃക്കൊടിത്താനം (4, 11), കോട്ടയം ജില്ലയിലെ പുതുപ്പള്ളി (14), കണ്ണൂർ ജില്ലയിലെ ചപ്പാരപ്പടവ് (4, 11), കുഞ്ഞിമംഗലം (2) എന്നിവയാണ് പുതിയ ഹോട്സ്പോട്ടുകൾ.

ഹോട്സ്പോട്ടിൽ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ- കൊല്ലം ജില്ലയിലെ ചിറക്കര (എല്ലാ വാർഡുകളും), മയ്യനാട് (എല്ലാ വാർഡുകളും), നീണ്ടകര (എല്ലാ വാർഡുകളും), പന്മന (എല്ലാ വാർഡുകളും), പൂതംകുളം (എല്ലാ വാർഡുകളും), വെളിനല്ലൂർ (എല്ലാ വാർഡുകളും), പത്തനംതിട്ട ജില്ലയിലെ അയിരൂർ (11, 15), ഏറത്ത് (11, 13, 15), കലഞ്ഞൂർ (8, 9) എറണാകുളം ജില്ലയിലെ മാറടി (4), വരപ്പെട്ടി (8), കാഞ്ഞൂർ (5), വയനാട് ജില്ലയിലെ കൽപ്പറ്റ (18), മുള്ളൻകൊല്ലി (എല്ലാ വാർഡുകളും), കോട്ടയം ജില്ലയിലെ തലയാഴം (1), പാലക്കാട് ജില്ലയിലെ പെരിങ്ങോട്ട് കുറിശി (4, 5, 7).

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com