സന്തോഷവാര്‍ത്ത; ക്വാറന്റൈനിലിരിക്കെ അണലി കടിച്ച ഒന്നര വയസ്സുകാരിയെ രക്ഷിച്ച ജിനിലിന്റെ പരിശോധനാഫലം നെഗറ്റീവ്

കാസര്‍കോട് വട്ടക്കയത്ത് ക്വാറന്റൈനിലിരിക്കെ വീട്ടില്‍വെച്ച് അണലി കടിച്ച ഒന്നര വയസ്സുകാരിയെ സമയോചിത ഇടപെടലിലൂടെ രക്ഷിച്ച ജിനിലിന്റെ പ്രവൃത്തി വ്യാപക ശ്രദ്ധ നേടിയിരുന്നു
സന്തോഷവാര്‍ത്ത; ക്വാറന്റൈനിലിരിക്കെ അണലി കടിച്ച ഒന്നര വയസ്സുകാരിയെ രക്ഷിച്ച ജിനിലിന്റെ പരിശോധനാഫലം നെഗറ്റീവ്

കാസര്‍കോട്: അണലി കടിച്ച കുരുന്നിനെ സ്വന്തം ജീവന്‍ പോലും വകവയ്ക്കാതെ രക്ഷിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറി ജിനിലിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്. കാസര്‍കോട് വട്ടക്കയത്ത് ക്വാറന്റൈനിലിരിക്കെ വീട്ടില്‍വെച്ച് അണലി കടിച്ച ഒന്നര വയസ്സുകാരിയെ സമയോചിത ഇടപെടലിലൂടെ രക്ഷിച്ച ജിനിലിന്റെ പ്രവൃത്തി വ്യാപക ശ്രദ്ധ നേടിയിരുന്നു. സിപിഎം വട്ടക്കയം ബ്രാഞ്ച് സെക്രട്ടറിയും ഹെഡ് ലോഡ് ആന്റ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്റെ പാണത്തൂര്‍ യൂണിറ്റ് കണ്‍വീനറുമാണ് ജിനില്‍.

23ന് ഒന്നര വയസ്സുകാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ജിനില്‍ ക്വാറന്റൈന്‍ സെന്ററിലേക്ക് മാറിയിരുന്നു. ജൂലൈ 28നാണ് ജിനിലിന്റെ കോവിഡ് ഫലം നെഗറ്റിവായത്.  31ന് ഒരു ടെസ്റ്റ് കൂടിയുണ്ട്. അതും നെഗറ്റിവായാല്‍ വീട്ടിലേക്ക് പോകാം. കുട്ടിയുടെ മാതാപിതാക്കളുടെയും ആദ്യ ഫലം നെഗറ്റിവായിരുന്നു. കുട്ടിയുടെ മാതാപിതാക്കളെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് കാറില്‍ എത്തിച്ച വിശാഖ്, അലന്‍ റിക്‌സന്‍ എന്നിവരും ക്വാറന്റൈനിലാണ്.

ജൂലൈ 21ന് ചൊവ്വാഴ്ച രാത്രി എട്ടരയോടെയായിരുന്നു കുട്ടിയെ പാമ്പ് കടിച്ചത്. ജൂലൈ 16മുതല്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്ന അധ്യാപക ദമ്പതികളുടെ മകളെയാണ് ജനലില്‍ ചുറ്റിയ അണലി കടിച്ചത്. കോവിഡ് ഭീതി കാരണം ആരും രക്ഷക്കെത്താന്‍ തയ്യാറായില്ല. എന്നാല്‍ ഓടിയെത്തിയ ജിനില്‍ കുഞ്ഞിനെ വാരിയെടുത്ത് പുറത്തേക്ക് ഓടുകയായിരുന്നു. സുഹൃത്തായ ആംബുലസന്‍സ് ഡ്രൈവറെ വിളിച്ച് ആശുപത്രിയിലേക്ക് പോവുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com