സമ്പര്‍ക്കത്തിലൂടെ ആറ് മാസം പ്രായമുള്ള കുട്ടിക്ക് കോവിഡ്;  എറണാകുളത്ത് 34ല്‍ 31ഉം സമ്പര്‍ക്കരോഗികള്‍

ആറ് മാസം പ്രായമായ കുട്ടിക്കും രണ്ടുവയസുകാരനും സമ്പര്‍ക്കത്തിലൂടെ കോവിഡ്‌ 
സമ്പര്‍ക്കത്തിലൂടെ ആറ് മാസം പ്രായമുള്ള കുട്ടിക്ക് കോവിഡ്;  എറണാകുളത്ത് 34ല്‍ 31ഉം സമ്പര്‍ക്കരോഗികള്‍

കൊച്ചി:  എറണാകുളം ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 34 പേര്‍ക്ക്. 31 പേര്‍ക്കും രോഗം സ്ഥിരീകരിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. വിദേശത്തുനിന്നും ഇതരസംസ്ഥാനത്തുനിന്നും എത്തിയ മൂന്നുപേര്‍ക്കും രോഗ്ം സ്ഥിരീകരിച്ചു. 

വിദേശം/ ഇതരസംസ്ഥാനത്തുനിന്നും എത്തിയവര്‍ 

    എറണാകുളത്തു ചികിത്സ  ആവശ്യത്തിനായി  എത്തിയ മാലിദ്വീപ് സ്വദേശി (50)
    ദമാമില്‍ നിന്നെത്തിയ പാറക്കടവ് സ്വദേശി (37)
    ചെന്നൈയില്‍ നിന്നെത്തിയ എറണാകുളം സ്വദേശിനി (54)

 സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍ 

    ആലങ്ങാട് സ്വദേശി (60)
    വാഴക്കുളം  സ്വദേശി (84)
    കാലടി സ്വദേശി (18)
    കാലടി സ്വദേശി (52)
    രണ്ടു വയസ്സുള്ള കളമശ്ശേരി സ്വദേശിനിയായ കുട്ടി  
    ആറുമാസം പ്രായമുള്ള നായരമ്പലം സ്വദേശിയായ കുട്ടി
    അശമന്നൂര്‍ സ്വദേശിനി (50)
    എടത്തല സ്വദേശിനി (10)
    നായരമ്പലം സ്വദേശി (33)
    നായരമ്പലം സ്വദേശി (68)
    അങ്കമാലി, തുറവൂര്‍ സ്വദേശി (60)
    എടത്തല സ്വദേശിനി (57)
    ചൂര്‍ണിക്കര സ്വദേശി (44)
    അങ്കമാലി, തുറവൂര്‍ സ്വദേശിനി (50)
    അശമന്നൂര്‍ സ്വദേശി(4)
    അങ്കമാലി, തുറവൂര്‍ സ്വദേശിനി (26)
      കളമശ്ശേരി സ്വദേശി (51)
    കൂത്താട്ടുകുളം സ്വദേശിനി (25)
    ഫോര്‍ട്ട് കൊച്ചി സ്വദേശി (38)
    ആലങ്ങാട് സ്വദേശിനി (58)
    നായരമ്പലം സ്വദേശി (32)
    തൃക്കാക്കര സ്വദേശിനി (17)
    കുന്നുകര സ്വദേശി (36)
    കുന്നുകര സ്വദേശി (34)
    നെടുമ്പാശ്ശേരി സ്വദേശിനി (33)
    എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകയായ പിറവം സ്വദേശിനി (46)
    ഏലൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആലുവ സ്വദേശിനിയായ (42)ആരോഗ്യപ്രവര്‍ത്തക 
കൂടാതെ, 
    തൃക്കാക്കര സ്വദേശിനി (46)
    തൃക്കാക്കര സ്വദേശിനി (24)
    മട്ടാഞ്ചേരി സ്വദേശിനി (35). ഇത് സംബന്ധിച്ച വിശദവിവരങ്ങള്‍ ശേഖരിച്ചു വരുന്നു
    ജൂലായ് 22ന് മരണമടഞ്ഞ വാഴക്കുളം സ്വദേശിനിയുടെ (65) പരിശോധന ഫലവും ഇതില്‍ ഉള്‍പ്പെടുന്നു. 

ഇടുക്കി ജില്ലയില്‍ രോഗം സ്ഥിരീകരിച്ച രണ്ടുപേരും മലപ്പുറത്തു രോഗം സ്ഥിരീകരിച്ച ഒരാളും നിലവില്‍ എറണാകുളത്താണ് ചികിത്സയില്‍ ഉള്ളത് . 69 പേര്‍ രോഗ മുക്തി നേടി. ഇതില്‍ എറണാകുളം ജില്ലക്കാരായ 62 പേരും, ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ഒരാളും, 6 പേര്‍  മറ്റ് ജില്ലക്കാരുമാണ് .

479 പേരെ കൂടി പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 987  പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു  നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം  11379  ആണ്. ഇതില്‍  9802 പേര്‍ വീടുകളിലും, 194 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 1383 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com