സ്ഥാപനങ്ങളിലും ചടങ്ങുകളിലും എത്തുന്നവരുടെ വിവരങ്ങൾ; സന്ദർശക രജിസ്റ്റർ കോവിഡ് ജ​ഗ്രതാ പോർട്ടലിൽ തയ്യാറാക്കാം

കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ കടകളിലും മറ്റ് സ്ഥാപനങ്ങളിലും ചടങ്ങുകളിലും വന്നുപോകുന്നവരുടെ വിവരങ്ങൾ ശേഖരിക്കാൻ പുതിയ സംവിധാനം. ജില്ലാ ഭരണകൂടം കോവിഡ് 19 ജാഗ്രതാ പോർട്ടലിൽ ഉൾപ്പെടുത്തിയ 'വിസിറ്റേഴ്‌സ് രജിസ്റ്റര്‍ സര്‍വീസി'ൽ രജിസ്റ്റർ ചെയ്താൽ ഇത് എളുപ്പത്തിൽ സാധ്യമാകും. ഒരു ക്യുആർ കോഡ് സ്‌കാനിങ്ങിലൂടെ സ്ഥാപനങ്ങളിൽ എത്തുന്നവരുടെ പേരും ഫോൺ നമ്പറും നിമിഷങ്ങൾക്കകം ഇതുവഴി രേഖപ്പെടുത്താം.

സ്ഥാപനങ്ങളിൽ വന്നു പോയവർ ഏതെങ്കിലും സാഹചര്യത്തിൽ കോവിഡ് പോസിറ്റീവായാൽ, സമ്പർക്കത്തിൽപ്പെട്ടവരെ വളരെപ്പെട്ടന്ന് കണ്ടുപിടിക്കാനും പ്രതിരോധ നടപടികൾ സ്വീകരിക്കാനും അധികൃതർക്ക് സഹായമാകുന്നതാണ് പുതിയ സംവിധാനം. 'വിസിറ്റേഴ്സ് രജിസ്റ്റർ സർവീസ്' വ്യാഴാഴ്ച പോർട്ടലിൽ സജ്ജമായി.

കോവിഡ് ജാഗ്രതാ പോർട്ടലിലെ 'വിസിറ്റേഴ്‌സ് രജിസ്റ്റര്‍ സര്‍വീസി'ൽ രജിസ്റ്റർ ചെയ്യുമ്പോൾ സ്ഥാപനങ്ങൾക്ക്  ഒരു യൂസർനെയിമും പാസ് വേർഡും ലഭിക്കും. ഇതുപയോഗിച്ച് കോവിഡ് ജാഗ്രതാ പോർട്ടലിൽ നിന്ന് ക്യൂആർ കോഡ് ഡൗൺലോഡ് ചെയ്തെടുക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com