സ്വര്‍ണക്കടത്ത്:  ഇടതു ബന്ധം ആരോപിക്കപ്പെട്ട കസ്റ്റംസ് ജോയിന്റ് കമ്മിഷണര്‍ക്ക് സ്ഥലംമാറ്റം

സ്വര്‍ണക്കടത്ത്:  ഇടതു ബന്ധം ആരോപിക്കപ്പെട്ട കസ്റ്റംസ് ജോയിന്റ് കമ്മിഷണര്‍ക്ക് സ്ഥലംമാറ്റം
സ്വര്‍ണക്കടത്ത്:  ഇടതു ബന്ധം ആരോപിക്കപ്പെട്ട കസ്റ്റംസ് ജോയിന്റ് കമ്മിഷണര്‍ക്ക് സ്ഥലംമാറ്റം

കൊച്ചി: സ്വര്‍ണക്കടത്തു കേസിനിടെ ഇടതു ബന്ധം ആരോപിക്കപ്പെട്ട കസ്റ്റംസ് ജോയിന്റ് കമ്മിഷണര്‍ അനീഷ് പി രാജനെ സ്ഥലം മാറ്റി. നാഗ്പുരിലേക്കാണ് അനീഷ് പി രാജനെ മാറ്റിയിരിക്കുന്നത്.

സ്വര്‍ണക്കടത്തു കേസിലെ പ്രതികള്‍ക്കായി മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് ഇടപെടലുണ്ടായി എന്ന ആരോപണം നിഷേധിച്ച് അനീഷ് പി രാജന്‍ രംഗത്തുവന്നത് രാഷ്ട്രീയ വിവാദത്തിനു കാരണമായിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് മുഖ്യമന്ത്രി ഓഫിസില്‍നിന്നു കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചിട്ടുണ്ടെന്ന ആരോപണം ഉന്നയിച്ചത്. പിന്നീട് പ്രതിപക്ഷത്തെ മറ്റു നേതാക്കളും ഇത് ആവര്‍ത്തിച്ചു. ഇതിനു പിന്നാലെ മാധ്യമ പ്രവര്‍ത്തകര്‍പ്രതികരണം ആരാഞ്ഞപ്പോഴാണ് ഇത്തരത്തില്‍ വിളി വന്നിട്ടില്ലെന്ന് അനീഷ് പി രാജന്‍ അറിയിച്ചത്.

അനീഷ് പി രാജന്‍ സിപിഎം ബന്ധമുള്ളയാളാണെന്നും മുഖ്യമന്ത്രിയുടെ ഓഫിസിനെ രക്ഷിക്കാന്‍ വേണ്ടി ശ്രമിക്കുകയാണെന്നും ആക്ഷേപം ഉയര്‍ന്നു. ഇതിനു മറുപടി പറയാനില്ലെന്നായിരുന്നു അനീഷ് പി രാജന്റെ പ്രതികരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com