ഉച്ചവരെ ജോലിയില്‍; ഡെപ്യൂട്ടി സ്പീക്കറുടെ ഗണ്‍മാനും പൊലീസ് ആസ്ഥാനത്തെ ജീവനക്കാരനും കോവിഡ്

നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ വി ശശിയുടെ ഗണ്‍മാന് കോവിഡ്
ഉച്ചവരെ ജോലിയില്‍; ഡെപ്യൂട്ടി സ്പീക്കറുടെ ഗണ്‍മാനും പൊലീസ് ആസ്ഥാനത്തെ ജീവനക്കാരനും കോവിഡ്


തിരുവനന്തപുരം:  നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ വി ശശിയുടെ ഗണ്‍മാന് കോവിഡ്. ഇന്ന് ഉച്ചയോടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഉച്ചവരെ ഇദ്ദേഹം ഡ്യൂട്ടിയിലുണ്ടായിരുന്നു. രോഗം സ്ഥിരീകരിച്ചതോടെ ഇദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയാളുകളോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.

സംസ്ഥാന പൊലീസ് ആസ്ഥാനത്ത് ഒരു പൊലീസുകാരന് കൂട കോവിഡ് സ്ഥീരീകരിച്ചു. എസ്എപി ക്യാമ്പിലെ പൊലീസുകാരനാണ് ഇദ്ദേഹം. പൊലീസ് ആസ്ഥാനത്ത് റിസ്പഷന്‍ ഗേറ്റില്‍ ജോലി ചെയ്യുകയായിരുന്നു. ഇന്നലെ എന്‍ആര്‍ഐ സെല്ലിലെ ഡ്രൈവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

കിളിമാനൂര്‍ പൊലീസ് സ്‌റ്റേഷനിലെ മൂന്ന് പൊലീസുകാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സ്‌റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുംസിഐയും, എസ്‌ഐയുമടക്കം മുഴുവന്‍ പൊലീസുകാരും നിരീക്ഷണത്തില്‍ പോയി. നേരത്തെ ഇവിടെ ഒരു മോഷണകേസ് പ്രതിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാളില്‍ നിന്നാകാം പൊലീസുകാര്‍ക്ക് രോഗബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

മറ്റ് സ്‌റ്റേഷനുകളില്‍ നിന്ന് പൊലീസുകാരെ എത്തിച്ച് സ്‌റ്റേഷന്‍ പ്രവര്‍ത്തനം മുടങ്ങാതിരിക്കാനുള്ള നടപടി സ്വീകരിക്കാനാണ് തീരുമാനം. അതിനിടെ, സംസ്ഥാനത്ത് ഇതുവരെ 85 പൊലീസുകാര്‍ക്ക് കോവിഡ് ബാധിച്ചതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. കൂടുതല്‍ പേര്‍ക്ക് രോഗം പടരാതിരിക്കാനായി പദ്ധതി ആവിഷ്‌കരിച്ചതായും പൊലീസുകാരെയും അവരുടെ കുടുംബങ്ങളെയും സംരക്ഷിക്കുമെന്നും ഡിജിപി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com