'ഒ​രു​മ​യും സാ​ഹോ​ദ​ര്യ​വും നി​ത്യജീ​വി​ത​ത്തി​ലും ‍ കോ​വി​ഡി​നെ​തി​രെ​യു​ള്ള പോ​രാ​ട്ട​ത്തി​ലും ഉ​ണ്ടാ​ക​ട്ടെ' ; ബക്രീദ് ആശംസകൾ നേർന്ന് ​ഗവർണർ

കോവിഡ് രോ​ഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പെരുന്നാൾ ആഘോഷങ്ങൾക്ക് കർശന നിയന്ത്രണമുണ്ട്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തി​രു​വ​ന​ന്ത​പു​രം: ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ള്‍​ക്ക് ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ ബ​ക്രീ​ദ് ആ​ശം​സ​ക​ള്‍ നേ​ര്‍​ന്നു. ത്യാ​ഗ​ത്തെ​യും അ​ര്‍​പ്പ​ണ​മ​നോ​ഭാ​വ​ത്തെ​യും വാ​ഴ്ത്തു​ന്ന ബ​ക്രീ​ദ് സ്നേ​ഹ​വും അ​നു​ക​മ്പ​യും സ​ഹ​ക​ര​ണ​വും കൊ​ണ്ട് ന​മ്മെ കൂ​ടു​ത​ല്‍ ഒ​രു​മി​പ്പി​ക്ക​ട്ടെ. ഈ ​ഒ​രു​മ​യും സാ​ഹോ​ദ​ര്യ​വും നി​ത്യ ജീ​വി​ത​ത്തി​ലും ‍ കോ​വി​ഡി​നെ​തി​രെ​യു​ള്ള പോ​രാ​ട്ട​ത്തി​ലും ഉ​ണ്ടാ​കു​മാ​റ​ട്ടെ എ​ന്ന് അ​ദ്ദേ​ഹം ആ​ശം​സി​ച്ചു.

കോവിഡ് രോ​ഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പെരുന്നാൾ ആഘോഷങ്ങൾക്ക് കർശന നിയന്ത്രണമുണ്ട്. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പള്ളികളില്‍ മാത്രമാണ് പെരുന്നാള്‍ നമസ്കാരം ഉണ്ടാകുക. സംസ്ഥാനത്ത് തീവ്രനിയന്ത്രിത മേഖലകളില്‍ പള്ളികളില്‍ പെരുന്നാള്‍ നമസ്കാരം പാടില്ലെന്നാണ് നിര്‍ദേശം. 

ഈദ്ഗാഹുകള്‍ ഉണ്ടാകില്ല. പള്ളികളില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തുന്നവര്‍ ആറടി അകലം പാലിക്കണം. 65 വയസിന് മുകളിലുള്ളവര്‍ക്കും പത്ത് വയസിന് താഴെയുള്ളവര്‍ക്കും പ്രവേശനമില്ല. പള്ളില്‍ തെര്‍മല്‍‍ സ്ക്രീനിംഗ്, സാനിറ്റൈസര്‍ തുടങ്ങിയവ നിര്‍ബന്ധമാക്കിയിട്ടുണ്ട്. പള്ളികളിലെ  നമസ്‌കാരങ്ങളിൽ 14 ദിവസത്തിനിടയിൽ പനി, ചുമ, ശ്വാസകോശസംബന്ധമായ രോഗങ്ങൾ തുടങ്ങിയവ അനുഭവപ്പെട്ടവരും മറ്റ് സ്ഥലങ്ങളിൽനിന്ന് യാത്ര ചെയ്ത് വന്നവരും മറ്റ് കോവിഡ് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നവരും പങ്കെടുക്കരുത്‌ എന്നും നിർദേശം നൽകിയിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com