കളക്ടറേറ്റില്‍ കോവിഡ് ബാധിതനുമായി സമ്പര്‍ക്കമുള്ളയാളെത്തി; കൊല്ലം കളക്ടര്‍ ക്വാറന്റൈനില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st July 2020 06:48 AM  |  

Last Updated: 31st July 2020 06:48 AM  |   A+A-   |  

kollam_collector

 

കൊല്ലം: കൊല്ലം കളക്ടര്‍ സ്വയം നിരീക്ഷണത്തില്‍. കലക്ടറേറ്റില്‍ കോവിഡ് ലക്ഷണമുള്ള വ്യക്തി എത്തിയതിനെ തുടര്‍ന്നാണ് ഇത്. ജീവനക്കാരേയും നിരീക്ഷണത്തിലാക്കും. 

കളക്ടറേറ്റില്‍ കോവിഡ് പോസിറ്റീവ് ആയ വ്യക്തിയുമായി പ്രാഥമിക ബന്ധമുള്ള വ്യക്തി വന്നത് കൊണ്ട് തത്കാലത്തേക്ക് സ്വയം നിരീക്ഷണത്തില്‍ വീട്ടില്‍ കഴിയുകയാണെന്ന് കൊല്ലം കളക്ടര്‍ അറിയിച്ചു. മറ്റുള്ളവരെ ഡിഎംഒ അറിയിച്ചിട്ടുണ്ടെന്നും കളക്ടര്‍ വ്യക്തമാക്കി. 

സെക്കന്ററി കോണ്‍ടാക്റ്റ് മാത്രമാണെന്നും പ്രോട്ടോക്കോള്‍ പ്രകാരം ക്വാറന്റൈനില്‍ പോവുകയാണ് ചെയ്തതെന്നും കളക്ടര്‍ അറിയിച്ചു. വ്യാഴാഴ്ച 22 പേര്‍ക്കാണ് കൊല്ലത്ത് കോവിഡ് സ്ഥിരീകരിച്ചത്.