ചൊവ്വാഴ്ച ന്യൂനമര്‍ദ്ദം രൂപപ്പെടും; കേരളത്തില്‍ പരക്കെ കനത്ത മഴ; ജാഗ്രത

കേരളത്തില്‍ കനത്ത മഴ വരുന്നതായി  കേന്ദ്ര കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്
ചൊവ്വാഴ്ച ന്യൂനമര്‍ദ്ദം രൂപപ്പെടും; കേരളത്തില്‍ പരക്കെ കനത്ത മഴ; ജാഗ്രത


തിരുവനന്തപുരം: കേരളത്തില്‍ കനത്ത മഴ വരുന്നതായി  കേന്ദ്ര കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത് ചൊവ്വാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപം കൊള്ളുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.  തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കേരളത്തില്‍ പരക്കെ മഴ കിട്ടും. അന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിന് ശേഷം അതിശക്തമായ മഴക്കും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. 

2018, 2019 വര്‍ഷങ്ങളില്‍ ഓഗസ്റ്റിലാണ് കേരളത്തില്‍ മഹാ പ്രളയവും  തീവ്രമഴയും ഉണ്ടായത്. കാലാവസ്ഥ നിരീക്ഷണത്തിന്റ പശ്ചാത്തലത്തില്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

നിലവില്‍ കേരളത്തില്‍ കനത്ത മഴ പെയ്യുന്ന പശ്ചാത്തലത്തില്‍ രോഗവ്യാപനം സംബന്ധിച്ച് ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 3000 ദുരിതാശ്വാസക്യാമ്പുകള്‍ നിലവില്‍ തയ്യാറാക്കിയെന്നാണ് റവന്യൂ വകുപ്പ് വ്യക്തമാക്കിയിട്ടുള്ളത്. സാമൂഹിക അകലം പാലിച്ച് ജനങ്ങളെ എങ്ങനെ ദുരിതാശ്വാസക്യാമ്പുകളില്‍ പാര്‍പ്പിക്കാമെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com