പഞ്ചാബില്‍ വിഷമദ്യദുരന്തം; 21 പേര്‍ മരിച്ചു

അമൃതസര്‍, ഗുരുദാസ്പൂര്‍, തരണ്‍ തരണ്‍ ജില്ലകളിലെ 21 പേരാണ് മരിച്ചത്.
പഞ്ചാബില്‍ വിഷമദ്യദുരന്തം; 21 പേര്‍ മരിച്ചു

ചണ്ഡിഗഡ്: പഞ്ചാബില്‍ വ്യാജമദ്യം കഴിച്ച് 21 പേര്‍ മരിച്ചു. അമൃതസര്‍, ഗുരുദാസ്പൂര്‍, തരണ്‍ തരണ്‍ ജില്ലകളിലെ 21 പേരാണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ജ്യൂഡിഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്ന് അമരീന്ദര്‍ സിങ് പറഞ്ഞു. 

'അമൃത്സര്‍, ഗുരുദാസ്പൂര്‍, തന്‍ താരന്‍ എന്നിവിടങ്ങളില്‍ നടന്ന വ്യാജമരണത്തെക്കുറിച്ച് മജിസ്‌ട്രേട്ട് അന്വേഷണത്തിന് ഉത്തരവിട്ടതായി മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ട്വിറ്ററില്‍ കുറിച്ചു. ജലന്ധര്‍ ഡിവിഷന്‍ കമ്മീഷണര്‍ക്കാണ് അന്വേഷണ ചുമതല. കുറ്റക്കാരായ ആരെയും ഒഴിവാക്കില്ലെന്നും' മുഖ്യമന്ത്രി പറഞ്ഞു. 

സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം വേഗത്തിലാക്കാന്‍ ഉന്നതപൊലീസ് ഉദ്യോഗസ്ഥരുള്‍പ്പടെയുള്ളവരുടെ സേവനം തേടാമെന്ന് ജലന്ധര്‍ ഡിവിഷണല്‍ കമ്മീഷണറോട് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. വ്യാജമദ്യനിര്‍മ്മാണ കേന്ദ്രങ്ങള്‍ കണ്ടെത്താനും അവയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നു മുഖ്യമന്ത്രി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com