ശരീരം തളർന്ന യുവാവിന് കോവിഡ്; ആശുപത്രിയിലേക്ക് കൊണ്ടുപോയത് രോ​ഗം ബാധിച്ച രണ്ട് പേർ; നന്മ വറ്റാത്ത മനുഷ്യരും ഇവിടെയുണ്ട്

ശരീരം തളർന്ന യുവാവിന് കോവിഡ്; ആശുപത്രിയിലേക്ക് കൊണ്ടുപോയത് രോ​ഗം ബാധിച്ച രണ്ട് പേർ; നന്മ വറ്റാത്ത മനുഷ്യരും ഇവിടെയുണ്ട്
ശരീരം തളർന്ന യുവാവിന് കോവിഡ്; ആശുപത്രിയിലേക്ക് കൊണ്ടുപോയത് രോ​ഗം ബാധിച്ച രണ്ട് പേർ; നന്മ വറ്റാത്ത മനുഷ്യരും ഇവിടെയുണ്ട്

പാലക്കാട്: കോവിഡ് ബാധിക്കുന്നവരോടുള്ള സമൂഹത്തിന്റെ മനോഭാവം പലതരത്തിലുള്ളതാണ്. ക്രൂരമായ ചില സംഭവങ്ങളും അതിനിടെ പുറത്തു വന്നിരുന്നു. ക്വാറൻറൈനിൽ ഇരിക്കുന്ന വ്യക്തിയുടെ കുടുംബത്തെ ഒറ്റപ്പെടുത്തുക, കോവിഡ് ബാധിച്ച് മരിച്ചാൽ മൃതദേഹം പോലും സംസ്ക്കരിക്കാൻ അനുവദിക്കാതിരിക്കൽ തുടങ്ങിയ തലതിരിഞ്ഞ സമീപനങ്ങൾക്ക് മലയാളി സാക്ഷ്യം വഹിച്ചു കഴിഞ്ഞു. 

എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ് പട്ടാമ്പി കൊപ്പത്ത് നിന്നുള്ള റിപ്പോർട്ടുകൾ. എഴുന്നേറ്റ് നടക്കാൻ കഴിയാത്ത യുവാവിന് കോവിഡ് ബാധിച്ചപ്പോൾ ആശുപത്രിയിലേക്ക് എടുത്തുകൊണ്ടു പോയത് കോവിഡ് ബാധിച്ച മറ്റ് രണ്ട് പേർ. ഇരുവരും ചേർന്ന് യുവാവിനെ താങ്ങി എടുത്താണ് ആശുപത്രിയിലേക്ക് മാറ്റിയത്.

പട്ടാമ്പി മത്സ്യ മാർക്കറ്റിലെ സമ്പർക്കത്തിലൂടെ കൊപ്പത്തെ ഒരു വീട്ടിലെ എല്ലാവർക്കും കോവിഡ് ബാധിച്ചു. അരക്കു താഴെ തളർന്ന യുവാവിന് ആൻറിജൻ ടെസ്റ്റിന് പോകാൻ കഴിഞ്ഞില്ല. ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തി പരിശോധിച്ചപ്പോൾ ഫലം പോസിറ്റീവ്. ഇദ്ദേഹത്തെ ആര് ആശുപത്രിയിലേക്ക് മാറ്റുമെന്നതായി അടുത്ത പ്രതിസന്ധി. 

പിപിഇ കിറ്റ് ധരിച്ച ആരോഗ്യ പ്രവർത്തകർ ഉണ്ടെങ്കിലും ശരീരത്തോട് ചേർത്ത് താങ്ങി എടുത്ത് കൊണ്ടു പോകുന്നത് സുരക്ഷിതമല്ല. അപ്പോഴാണ് ഈ യുവാവിനെ താങ്ങി എടുത്ത് ആശുപത്രിയിലേക്ക് മാറ്റാൻ ആൻറിജൻ ടെസ്റ്റിലൂടെ രോഗം സ്ഥിരീകരിച്ച രണ്ട് പേർ തയ്യാറായത്. മൂന്ന് പേരെയും ഒരുമിച്ചാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com