സംസ്ഥാനത്ത് ഇന്ന് നാല് കോവിഡ് മരണം; കൊച്ചിയില്‍ ചികിത്സയിലിരുന്ന കന്യാസ്ത്രീ മരിച്ചു

എറണാകുളം ഗവ. മെഡിക്കല്‍ കോളേജില്‍ കോവിഡ് ചികിത്സയിലായിരുന്ന കൂനമ്മാവ് സെന്റ് തെരേസാസ് കോണ്‍വെന്റിലെ സിസ്റ്റര്‍. എയ്ഞ്ചല്‍ ആണ് മരിച്ചത്
സംസ്ഥാനത്ത് ഇന്ന് നാല് കോവിഡ് മരണം; കൊച്ചിയില്‍ ചികിത്സയിലിരുന്ന കന്യാസ്ത്രീ മരിച്ചു


കൊച്ചി: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. എറണാകുളം ഗവ. മെഡിക്കല്‍ കോളേജില്‍ കോവിഡ് ചികിത്സയിലായിരുന്ന കൂനമ്മാവ് സെന്റ് തെരേസാസ് കോണ്‍വെന്റിലെ സിസ്റ്റര്‍. എയ്ഞ്ചല്‍ ആണ് മരിച്ചത്. 80 വയസായിരുന്നു. ഇവര്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളും ഉണ്ടായിരുന്നു.  ഇതോടെ ഇന്ന് കോവിഡ് സ്ഥീരീകരിച്ച മരിച്ചവരുടെ എണ്ണം നാലായി.

ഇടപ്പള്ളിയില്‍ വാഹനാപകടത്തില്‍ മരിച്ച ആലുവ സ്വദേശിക്ക്  ലക്ഷ്മണന് കോവിഡ് സ്ഥിരീകരിച്ചത്. ഓട്ടോ െ്രെഡവറായിരുന്ന ഇയാളുടെ വാഹനം ഇന്നലെ മീഡിയനില്‍ ഇടിച്ച് മറിയുകയായിരുന്നു. അതേസമയം, കാസര്‍കോട് ജില്ലയില്‍ മരണ ശേഷം ഒരാള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.ഇന്നലെ വൈകിട്ട് മരിച്ച തൃക്കരിപ്പൂര്‍ സ്വദേശി അബ്ദു റഹ്മാനാണ് പരിശോധനയില്‍ വൈറസ്ബാധ സ്ഥിരീകരിച്ചത്. ശ്വാസതടസ്സത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. കാസര്‍കോട് ജില്ലയിലെ എട്ടാമത്തെ കോവിഡ് മരണമാണ് ഇത്.

കടുത്ത പ്രമേഹ രോഗിയായിരുന്നു അബ്ദുറഹ്മാന്‍. ഇയാളുടെ മകന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തൃക്കരിപ്പൂര്‍ കൈക്കോട്ട് കടവിലെ വിവാഹ ചടങ്ങില്‍ ഇയാളുടെ മകന്‍ പങ്കെടുത്തിരുന്നു. ഈ വിവാഹ ചടങ്ങില്‍ പങ്കെടുത്ത 13 പേര്‍ക്കാണ് ഇത് വരെ കോവിഡ് സ്ഥിരീകരിച്ചത്.

ആലുവ എടയപ്പുറം മല്ലിശ്ശേരി സ്വദേശി എം പി അഷ്‌റഫും ഇന്ന് കോവിഡ് ബാധിച്ചാണ് മരിച്ചത്. 53 വയസായിരുന്നു. അമിത രക്തസമ്മര്‍ദ്ദവും പ്രമേഹവും ഉണ്ടായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ 29ാം തിയതിയാണ് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. കോവിഡ് ന്യൂമോണിയ ബാധിച്ചതോടെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com