സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം ; ആലുവ സ്വദേശി മരിച്ചു

ആലുവ എടയപ്പുറം മല്ലിശ്ശേരി സ്വദേശി എം പി അഷറഫാണ് മരിച്ചത്. 53 വയസ്സായിരുന്നു
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം ; ആലുവ സ്വദേശി മരിച്ചു

കൊച്ചി :  സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. ആലുവ സ്വദേശിയാണ് കോവിഡ് ബാധിച്ച് മരിച്ചത്. ആലുവ എടയപ്പുറം മല്ലിശ്ശേരി സ്വദേശി എം പി അഷറഫാണ് മരിച്ചത്. 53 വയസ്സായിരുന്നു.

കളമശ്ശേരി മെഡിക്കല്‍ കോളജില്‍ കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്നു. ഇന്നലെ രാത്രിയും കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന ഒരു കോവിഡ് രോഗി മരിച്ചിരുന്നു. 

തൃപ്പൂണിത്തുറ സ്വദേശിനി ഏലിയാമ്മ (85) ആണ് ഇന്നലെ രാത്രി എട്ടുമണിയ്ക്ക് മരിച്ചത്.  ജൂലായ് 23 നാണ് ഏലിയാമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 73 ആയി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com