ഉത്രയുടെ കൊലപാതകം;  സൂരജിന്റെ അച്ഛനെ അറസ്റ്റ് ചെയ്‌തേക്കും;  എല്ലാം അറിയാം; സ്വര്‍ണാഭരണങ്ങള്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി

എല്ലാകാര്യങ്ങളും അച്ഛന് അറിയാമെന്ന് സൂരജ് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി
ഉത്രയുടെ കൊലപാതകം;  സൂരജിന്റെ അച്ഛനെ അറസ്റ്റ് ചെയ്‌തേക്കും;  എല്ലാം അറിയാം; സ്വര്‍ണാഭരണങ്ങള്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി


കൊല്ലം : കൊല്ലം അഞ്ചലില്‍ ഉത്രയെ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സൂരജിന്റെ അച്ഛനും പ്രതിയായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സംഭവവുമായി ബന്ധപ്പെട്ട് എല്ലാകാര്യങ്ങളും അച്ഛന് അറിയാമെന്ന് സൂരജ് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. സൂരജിന്റെ പിതാവിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്നാണ് സൂചന. ഇവരുടെ കുടുംബം നല്‍കിയ മൊഴിയില്‍ വൈരുധ്യമുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. സൂരജിന്റെയും അമ്മയെയും സഹോദരിയെയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് നീക്കം.

അതേസമയംരാത്രിയില്‍ സൂരജിന്റെ വീട്ടില്‍ നടത്തിയ തെളിവെടുപ്പിനിടെ ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തി. വീടിന് സമീപത്ത് രണ്ടിടങ്ങളിലായാണ് സ്വര്‍ണം കുഴിച്ചിട്ടിരുന്നത്. അച്ഛനാണ്  ഈ സ്വര്‍ണാഭരണങ്ങള്‍ പൊലീസിനെ കാണിച്ചുകൊടുത്തത്.

ഉത്രയെ അപായപ്പെടുത്താന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന പാമ്പുമായി പ്രതി സൂരജ് വീട്ടിലെത്തിയിരുന്നുവെന്ന് സൂരജിന്റെ അടുത്ത ബന്ധുവായ സ്ത്രീ വെളിപ്പെടുത്തിയിരുന്നു. ഉത്രയുടെ വീട്ടുകാരോടും അടുപ്പക്കാരോടുമാണ് ഇവര്‍ വെളിപ്പെടുത്തിയതെന്നാണ് മൊഴി. ഉത്ര പാമ്പ് കടിയേറ്റാണ് മരിച്ചതെന്ന് അറിഞ്ഞപ്പോഴാണ് വിവരം വെളിപ്പെടുത്തിയത്.

അടൂരിലെ വീട്ടില്‍ സൂരജ് പാമ്പുമായി എത്തിയത് കണ്ടുവെന്നും അവര്‍ വെളിപ്പെടുത്തി. ഉത്രയ്ക്ക് പാമ്പുകടിയേറ്റതിന് ശേഷം സൂരജ് ആകെ പരിഭ്രാന്തനായിരുന്നുവെന്ന് ഉത്രയുടെ സഹോദരനും നേരത്തേ മൊഴി നല്‍കിയിരുന്നു. എസ്പി ഹരിശങ്കറാണ് സൂരജിന്റെ അടുത്ത ബന്ധുക്കളെ ചോദ്യം ചെയ്യുന്നത്. അടുത്ത ചില ബന്ധുക്കള്‍ക്ക് സൂരജിന്റെ കൃത്യം നേരത്തേ അറിയാമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

ഉത്രയുടെ സ്വര്‍ണത്തിന്റെ ഏറെ ഭാഗവും സൂരജ് കൈവശപ്പെടുത്തിയതായി അന്വേഷണസംഘം കണ്ടെത്തി. ഉത്രയ്ക്ക് ആദ്യം പാമ്പുകടിയേറ്റ അന്നുരാവിലെ സൂരജ് ലോക്കറില്‍ നിന്നും സ്വര്‍ണം എടുത്തിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണത്തില്‍ ഒരു ഭാഗം സ്വന്തം വീട്ടുകാര്‍ക്ക് നല്‍കിയതായാണ് സൂരജിന്റെ മൊഴി. ആഡംബര ജീവിതത്തിനായി ബാക്കി ഉപയോഗിച്ചെന്ന് കരുതുന്നു.

അതിനിടെ ഉത്രയെ സൂരജിന്റെ പിതാവ് സുരേന്ദ്രന്‍ അസഭ്യം പറഞ്ഞതായും പൊലീസിന് വിവരം ലഭിച്ചു. ഇക്കാര്യങ്ങളും പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. അയല്‍വാസികളുടേത് അടക്കം വിശദമായ മൊഴിയെടുപ്പും തെളിവെടുപ്പുമാണ് അന്വേഷണസംഘം നടത്തുന്നത്. അന്വേഷണത്തോട് സുരേന്ദ്രനും കുടുംബവും പൂര്‍ണമായി സഹകരിക്കുന്നില്ലെന്ന് പൊലീസ് സൂചിപ്പിച്ചു. സൂരജിന് പാമ്പിനെ കൈമാറിയ സൂരേഷിനെ വീണ്ടും ചോദ്യം ചെയ്യാനും െ്രെകംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com