ഓൺലൈൻ അധ്യയനദിനങ്ങൾക്ക് ഇന്ന് തുടക്കം; ആദ്യ ക്ലാസ് രാവിലെ എട്ടരയ്ക്ക് പ്ലസ്ടുകാർക്ക് 

ഓരോ വിഷയത്തിനും അരമണിക്കൂർ ദൈർഘ്യമുളള ക്ലാസുകളാണ് സംപ്രേക്ഷണം ചെയ്യുന്നത്.പത്താംക്ലാസ് പഠനം 11മണിക്കാണ് ആരംഭിക്കുന്നത്.
ഓൺലൈൻ അധ്യയനദിനങ്ങൾക്ക് ഇന്ന് തുടക്കം; ആദ്യ ക്ലാസ് രാവിലെ എട്ടരയ്ക്ക് പ്ലസ്ടുകാർക്ക് 

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാർഥികൾ ഇന്ന് വീട്ടിലിരുന്ന് പുതിയ അധ്യയനദിനങ്ങൾക്ക് തുടക്കമിടും. ഒന്നു മുതൽ പ്ലസ്ടു വരെയുളള വിദ്യാർഥികൾക്കായുള്ള ഓൺലൈൻ ക്ലാസുകൾ ഇന്നുമുതൽ ആരംഭിക്കുകയാണ്. വിക്ടേഴ്സ് ചാനൽ വഴിയാണ് ക്ലാസുകൾ സംപ്രേഷണം ചെയ്യുക. ഓരോ വിഷയത്തിനും അരമണിക്കൂർ ദൈർഘ്യമുളള ക്ലാസുകളാണ് സംപ്രേക്ഷണം ചെയ്യുന്നത്. ഇതിനായി ക്ലാസുകളുടെ വിഷയം തിരിച്ചുളള ടൈംടേബിൾ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി.

ഒരു സമയം ഒരു ക്ലാസുകാർക്ക് വേണ്ടിയുള്ള ക്ലാസ് മാത്രമായിരിക്കും നടക്കുക. ആദ്യ ആഴ്ചയിൽ ട്രയൽ സംപ്രേഷണമാണ്. തിങ്കളാഴ്ചത്തെ ക്ലാസുകൾ അതേ ക്രമത്തിൽ ജൂൺ എട്ടിന് പുനഃസംപ്രേഷണം ചെയ്യും. ഇന്നത്തെ ടൈംടേബിൾ അനുസരിച്ച് പ്ലസ്ടു പഠനത്തിന് രാവിലെ എട്ടര മുതൽ 10.30 വരെയുളള സമയക്രമമാണ് നിശ്ചയിച്ചിരിക്കുന്നത്. രാവിലെ 8.30ന് ഇംഗ്ലീഷ്, 9ന് ജിയോഗ്രഫി, 9.30ന് ഗണിത ശാസ്ത്രം, 10ന് രസതന്ത്രം എന്നിങ്ങനെയാണ് വിഷയങ്ങളും സമയക്രമവും.

പത്താംക്ലാസ് പഠനം 11മണിക്കാണ് ആരംഭിക്കുന്നത്. ഭൗതികശാസ്ത്രമാണ് ആദ്യം. ഗണിതശാസ്ത്രം 11.30ന്, ജീവശാസ്ത്രം 12നും നടക്കും. പ്രൈമറി വിഭാഗത്തിൽ ഒന്നാം ക്ലാസിന് 10.30നാണ് സമയം നിശ്ചയിച്ചിരിക്കുന്നത്. പൊതുവിഷയമാണ് പഠിപ്പിക്കുക. രണ്ടാം ക്ലാസ് 12.30നാണ്. പൊതുവിഷയം തന്നെയാണ് പഠിപ്പിക്കുക. മൂന്നാം ക്ലാസ് ഉച്ചയ്ക്ക് ഒരു മണിക്കാണ്. മലയാളമാണ് ആദ്യം ദിവസം. നാലാംക്ലാസിന് ഉച്ചയ്ക്ക് 1.30 ആണ് അനുവദിച്ചത്. ഇതനസരിച്ച് അരമണിക്കൂർ നീണ്ടുനിൽക്കുന്ന ക്ലാസിൽ ഇംഗ്ലീഷാണ് വിഷയം. അഞ്ച്, ആറ്, ഏഴ് ക്ലാസുകൾക്കായി മലയാളമാണ് ആദ്യ ദിവസത്തെ പഠനവിഷയം. യഥാക്രമം 2, 2.30, 3 എന്നിങ്ങനെയാണ് സമയക്രമം. എട്ടാംക്ലാസ് ഗണിതശാസ്ത്രം ക്ലാസ് വൈകുന്നേരം 3.30നാണ്. രസതന്ത്രം ക്ലാസുമുണ്ട്. ഇത് നാലുമണിക്കാണ്. ഒമ്പതാം ക്ലാസിൽ ഇംഗ്ലീഷും ഗണിതശാസ്ത്രവുമാണ് പഠിപ്പിക്കുന്നത്. വൈകുന്നേരം 4.30നാണ് ഇംഗ്ലീഷ്, അഞ്ചിന് ഗണിത ശാസ്ത്ര ക്ലാസ് നടക്കും.

10,12 ക്ലാസുകാർക്കായി അതേ ദിവസം വൈകിട്ടും മറ്റുള്ളവർക്കു ശനി, ഞായർ ദിവസങ്ങളിലും പുനഃസംപ്രേഷണമുണ്ട്. പന്ത്രണ്ടാം ക്ലാസിലുളള നാലു വിഷയങ്ങളും രാത്രി ഏഴ് മുതലും പത്താം ക്ലാസിനുളള മൂന്ന് വിഷയങ്ങളും വൈകുന്നേരം 5.30 മുതലും പുനഃസംപ്രേക്ഷണവും ഉണ്ടാകും. മറ്റു വിഷയങ്ങളുടെ പുനഃസംപ്രേക്ഷണം ശനിയാഴ്ചയാകും.

കൈ​റ്റ് വി​ക്ടേ​ഴ്സ് ചാ​ന​ൽ കേ​ബി​ൾ ശൃം​ഖ​ല​ക​ളി​ൽ ല​ഭ്യ​മാ​ണ്. ഏ​ഷ്യാ​നെ​റ്റ് ഡി​ജി​റ്റ​ലി​ൽ 411, ഡെ​ൻ നെ​റ്റ്‍​വ​ർ​ക്കി​ൽ 639, കേ​ര​ള വി​ഷ​നി​ൽ 42, ഡി​ജി മീ​ഡി​യ​യി​ൽ 149, സി​റ്റി ചാ​ന​ലി​ൽ 116 എ​ന്നീ ന​മ്പ​റു​ക​ളി​ലാ​ണ് ചാ​ന​ൽ ല​ഭി​ക്കു​ക. വീ​ഡി​യോ​കോ​ൺ ഡി2​എ​ച്ചി​ലും ഡി​ഷ് ടി​വി​യി​ലും 642ാം ന​മ്പ​റി​ൽ ചാ​ന​ൽ ല​ഭി​ക്കും. ഇ​തി​നു​പു​റ​മെ www.victers.kite.kerala.gov.in പോ​ർ​ട്ട​ൽ വ​ഴി​യും ഫെ​യ്സ്ബു​ക്കി​ൽ facebook.com/Victers educhannel വ​ഴി​യും ത​ത്സ​മ​യ​വും യു​ട്യൂ​ബ് ചാ​ന​ലി​ൽ youtube.com/ itsvictersൽ ​സം​പ്രേ​ക്ഷ​ണ​ത്തി​ന് ശേ​ഷ​വും ക്ലാ​സു​ക​ൾ ല​ഭ്യ​മാ​കും.

വീ​ട്ടി​ൽ ടി​വി​യോ സ്മാ​ർ​ട്ട് ഫോ​ണോ ഇ​ൻറ​ർ​നെ​റ്റോ ഇ​ല്ലാ​ത്ത ഒ​രു കു​ട്ടി​ക്കു​പോ​ലും ക്ലാ​സു​ക​ൾ കാ​ണാ​ൻ അ​വ​സ​രം ഇ​ല്ലാ​തി​രി​ക്കു​ന്ന സാ​ഹ​ച​ര്യം പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ൽ നി​ഷ്ക​ർ​ഷി​ച്ചി​ട്ടു​ണ്ട്. ടി വിയോ സ്മാർട്ഫോണോ ഇന്റർനെറ്റോ ഇല്ലാത്ത കുട്ടികൾക്ക് പ്രഥമാധ്യാപകർ, തദ്ദേശ സ്ഥാപനങ്ങളുടെയും കുടുംബശ്രീ യൂണിറ്റുകളുടെയും പി ടി എകളുടെയും സഹായത്തോടെ അത് ഏർപ്പെടുത്താനാണ് സർക്കാർ നിർദേശം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com