സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍  മലപ്പുറത്തും കാസര്‍കോട്ടും; പൂര്‍ണ വിവരങ്ങള്‍

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍  മലപ്പുറത്തും കാസര്‍കോട്ടും; പൂര്‍ണ വിവരങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തത് കാസര്‍കോടും മലപ്പുറത്തും. ഇരു ജില്ലകളിലും 14 പേര്‍ക്കും വീതം രോഗം ബാധിച്ചു. തൃശൂരില്‍ ഒമ്പത് പേര്‍ക്കു പുതുതായി കോവിഡ് സ്ഥിരീകരിച്ചു.

മലപ്പുറം

ജില്ലയില്‍ 14 പേര്‍ക്ക് കൂടി തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചു. മേയ് 23ന് മുംബൈയില്‍നിന്ന് പ്രത്യേക ട്രെയിനില്‍ ഒരുമിച്ചെത്തിയ താനാളൂര്‍ പാണ്ടിയാട് സ്വദേശി 55കാരന്‍, 52ഉം 43ഉം വയസ്സുള്ള ഇയാളുടെ സഹോദരന്മാര്‍, ബെംഗളൂരുവില്‍നിന്ന് മേയ് 17ന് എത്തിയ തൃക്കലങ്ങോട് എളങ്കൂര്‍ കുട്ടശ്ശേരി സ്വദേശി 21കാരന്‍, മേയ് 17ന് തന്നെ മംഗളൂരുവില്‍നിന്ന് എത്തിയ ആലിപ്പറമ്പ് വാഴേങ്കട സ്വദേശി 26കാരന്‍, ചെന്നൈയില്‍നിന്ന് മേയ് 19ന് തിരിച്ചെത്തിയ താഴേക്കോട് മാട്ടറക്കല്‍ സ്വദേശിനി 26കാരി, മുംബൈയില്‍നിന്ന് പ്രത്യേക വിമാനത്തില്‍ കൊച്ചി വഴി മേയ് 26ന് എത്തിയ ചങ്ങരംകുളം കോക്കൂര്‍ സ്വദേശി 52കാരന്‍, മേയ് 26ന് സ്വകാര്യ ബസില്‍ മുംബൈയില്‍നിന്ന് തിരിച്ചെത്തിയ മാറഞ്ചേരി സ്വദേശി 42കാരന്‍, ജിദ്ദയില്‍നിന്ന് പ്രത്യേക വിമാനത്തില്‍ മേയ് 29ന് കരിപ്പൂരിലെത്തിയ വേങ്ങര എ.ആര്‍.നഗര്‍ ബസാര്‍ നോര്‍ത്ത് കൊളപ്പുറം സ്വദേശി 44കാരന്‍, മോസ്‌കോയില്‍നിന്ന് പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരം വഴി മേയ് 21ന് ജില്ലയിലെത്തിയ പെരുമ്പപ്പ് നൂണക്കടവ് സ്വദേശി 24കാരന്‍, ദുബായില്‍നിന്ന് മേയ് 29ന് പ്രത്യേക വിമാനത്തില്‍ കരിപ്പൂരിലെത്തിയ പൊന്മുണ്ടം കുറ്റിപ്പാല സ്വദേശി 24കാരന്‍, മേയ് 29ന് തന്നെ കുവൈത്തില്‍നിന്ന് പ്രത്യേക വിമാനത്തില്‍ കരിപ്പൂരില്‍ തിരിച്ചെത്തിയ ചേലേമ്പ്ര വൈദ്യരങ്ങാടി സ്വദേശി 33കാരന്‍, ചെന്നൈയില്‍നിന്ന് മേയ് 12ന് എത്തിയ നന്നമ്പ്ര തെയ്യാലുങ്ങല്‍ വെള്ളിയാമ്പുറം സ്വദേശി 30കാരന്‍, മേയ് 28ന് ചെന്നൈയില്‍ നിന്നെത്തിയ എ.ആര്‍.നഗര്‍ മമ്പുറം സ്വദേശി 30കാരന്‍ എന്നിവര്‍ക്കാണ് രോഗബാധയെന്ന് ജില്ലാ കലക്ടറുടെ ചുമതലയുള്ള എഡിഎം. എന്‍.എം. മെഹറലി അറിയിച്ചു. ഇവരെല്ലാം കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസലേഷനിലാണ്.

തൃശൂര്‍

ജില്ലയില്‍ തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 9 പേര്‍ക്ക്. എല്ലാവരും വിദേശത്തുനിന്നു തിരിച്ചെത്തി വിവിധ ക്വാറന്റീന്‍ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന പുരുഷന്മാര്‍. അബുദാബിയില്‍നിന്നെത്തിയ ചാവക്കാട് സ്വദേശി (32), ഇരിങ്ങാലക്കുട സ്വദേശി (46), കാറളം സ്വദേശികള്‍ (27,28), തൃക്കൂര്‍ സ്വദേശി (38) ദോഹയില്‍നിന്നെത്തിയ കുന്നംകുളം സ്വദേശി (17), മതിലകം സ്വദേശി (59), പുന്നയൂര്‍ക്കുളം സ്വദേശി (29), കുവൈത്തില്‍നിന്നെത്തിയ കുന്നംകുളം സ്വദേശി (17) എന്നിവരിലാണ് രോഗം കണ്ടെത്തിയത്.

പാലക്കാട്

ജില്ലയില്‍ ഇന്ന് ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്ക് ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച് 142 പേരാണ് ചികിത്സയില്‍ ഉള്ളത്. മൈസുരുവില്‍ നിന്നുവന്ന പെരുമാട്ടി കന്നിമാരി സ്വദേശിക്കും (38 പുരുഷന്‍), ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും (51) ആണ് രോഗം സ്വീകരിച്ചിട്ടുള്ളത്. ഇതോടെ പാലക്കാട് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരില്‍ ഒരു മലപ്പുറം സ്വദേശിയും മേയ് 23ന് രോഗം സ്ഥിരീകരിച്ച ഒരു ഇടുക്കി സ്വദേശിനിയും (ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരാള്‍) മേയ് 24, 17 തീയതികളിലായി രോഗം സ്ഥിരീകരിച്ച രണ്ട് തൃശൂര്‍ സ്വദേശികളും, മേയ് 26ന് രോഗം സ്ഥിരീകരിച്ച ഒരു പൊന്നാനി സ്വദേശിയും മേയ് 27ന് രോഗം സ്ഥിരീകരിച്ച ആസാം സ്വദേശിയും ഉള്‍പ്പെടെ 142 പേരായി. നിലവില്‍ ഒരു മങ്കര സ്വദേശി എറണാകുളത്തും ഒരു നെല്ലായ സ്വദേശി മഞ്ചേരിയിലും ചികിത്സയിലുണ്ട്.

ആലപ്പുഴ

ജില്ലയില്‍ ഇന്ന് രണ്ട് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മേയ് 27ന് കുവൈത്തില്‍നിന്നു കൊച്ചിയില്‍ എത്തിയ അര്‍ത്തുങ്കല്‍ സ്വദേശിയായ അമ്പത് വയസ്സുകാരിക്കും മേയ് 22ന് ഡല്‍ഹിയില്‍നിന്നു ട്രെയിന്‍ മാര്‍ഗം ആലപ്പുഴ എത്തിയ നീലംപേരൂര്‍ സ്വദേശിയായ യുവതിക്കും ആണ് കോവിഡ് സ്ഥിരീകരിച്ചത്. കുവൈത്തില്‍നിന്ന് എത്തിയ അര്‍ത്തുങ്കല്‍ സ്വദേശി ആലപ്പുഴ ജില്ലയിലെ കോവിഡ് കെയര്‍ സെന്ററിലും ഡല്‍ഹിയില്‍നിന്ന് എത്തിയ വ്യക്തി വീട്ടിലും ക്വാറന്റീനിലായിരുന്നു. ഇരുവര്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല

തിരുവനന്തപുരം

മൂന്ന് പുരുഷന്മാര്‍ക്ക് തിങ്കളാഴ്ച ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 28 വയസുള്ള പോത്തന്‍കോട് സ്വദേശി, മേയ് 16ന് മഹാരാഷ്ട്രയില്‍ നിന്ന് റോഡുമാര്‍ഗം എത്തി. 26 വയസുള്ള നാലാഞ്ചിറ സ്വദേശി, മേയ 26ന് യുഎഇയില്‍നിന്ന് എത്തി. 55 വയസുള്ള പെരുങ്കുഴി സ്വദേശി, മേയ് 27ന് ചെന്നൈയില്‍നിന്ന് റോഡു മാര്‍ഗം എത്തി.

ഇടുക്കി

ജില്ലയില്‍ ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍നിന്നെത്തിയ നഴ്‌സായ 29 വയസുള്ള ഗര്‍ഭിണിക്കാണ് ഇന്ന് ഇടുക്കിയില്‍ രോഗം സ്ഥിരീകരിച്ചത്. ഇടുക്കി കാമാക്ഷി പഞ്ചായത്തിലെ കാല്‍വരി മൗണ്ട് സ്വദേശിയായ യുവതി മേയ് 22ന് ഡല്‍ഹിയില്‍നിന്നു ട്രെയിന്‍ വഴി എറണാകുളത്തെത്തി. തുടര്‍ന്ന് ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമൊപ്പം ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ഇവരെ ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇപ്പോള്‍ ജില്ലയില്‍ 9 രോഗികളാണ് ചികിത്സയില്‍ ഉള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com