അധ്യാപകരെ അപമാനിച്ച വാട്‌സാപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി; 16 കാരനെ ചോദ്യം ചെയ്ത് വിട്ടയച്ചു

മലപ്പുറം സ്വദേശിയായ പതിനാറുകാരനെ സൈബര്‍ക്രൈം പൊലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു
അധ്യാപകരെ അപമാനിച്ച വാട്‌സാപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി; 16 കാരനെ ചോദ്യം ചെയ്ത് വിട്ടയച്ചു

മലപ്പുറം: കോവിഡ് പശ്ചാത്തലത്തില്‍ വിക്ടേഴ്‌സ് ചാനല്‍ വഴി കഴിഞ്ഞ ദിവസം തുടങ്ങിയ ഓണ്‍ലൈന്‍ പഠനത്തില്‍ ക്ലാസെടുത്ത അധ്യാപകരെ സമൂഹ മാധ്യമങ്ങളില്‍ അവഹേളിച്ച സംഭവത്തില്‍ വാട്‌സാപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി. മലപ്പുറം സ്വദേശിയായ പതിനാറുകാരനെ സൈബര്‍ക്രൈം പൊലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ഗ്രൂപ്പ് ഉണ്ടാക്കിയതായി വിദ്യാര്‍ഥി സ്മ്മതിച്ചതായും പൊലീസ് പറഞ്ഞു.

നേരത്തെ സംഭവവുമായി ബന്ധപ്പെട്ട് നാല് വിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പുതുതായി രൂപീകരിച്ച വാട്‌സാപ് ഗ്രൂപ്പിലെ അംഗങ്ങളാണ് നാല് പേരും. ഇവരുടെ  മൊബൈല്‍ ഫോണുകള്‍ സൈബര്‍ െ്രെകം പൊലീസ് പിടിച്ചെടുത്തിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് അഡ്മിനെ കണ്ടെത്തിയത്.

അധ്യാപികമാര്‍ക്കെതിരെ സാമൂഹമാധ്യമങ്ങളിലുണ്ടായ അവഹേളനത്തിനെതിരെ വ്യാപക വിമര്‍ശനമാണുണ്ടായത്.കുട്ടികള്‍ക്ക് അറിവ് പകര്‍ന്നു നല്‍കുന്ന അധ്യാപകരെ ഫെയ്‌സ്ബുക്ക്, യു ട്യൂബ്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടെ ട്രോളിയവര്‍ക്കെതിരെ നടപടി സമൂഹത്തിന്റെ എല്ലാ മേഖലയില്‍ നിന്നും ഉയര്‍ന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com