ഇടവപ്പാതിയിൽ ഇതുവരെ പെയ്തത് 34.3 മില്ലിമീറ്റർ മഴ ; നദികളിൽ ജലനിരപ്പ് ഉയർന്നു , ആശങ്ക

ഇടവപ്പാതിയിൽ ഇതുവരെ പെയ്തത് 34.3 മില്ലിമീറ്റർ മഴ ; നദികളിൽ ജലനിരപ്പ് ഉയർന്നു , ആശങ്ക

മധ്യകേരളത്തിൽ മഴ ശക്തിയാർജിച്ചതോടെ ആറുകളിൽ ജലനിരപ്പ് ഉയർന്നുതുടങ്ങി

തിരുവനന്തപുരം : ഇടവപ്പാതി തുടങ്ങിയ ശേഷം കേരളത്തിൽ ഇതുവരെ 34.3 മില്ലിമീറ്റർ മഴ ലഭിച്ചതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം. അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ചുഴലിക്കാറ്റായി മാറിയതിൻരെ പ്രഭാവത്തിൽ സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം. വടക്കൻ കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
 
ഇതിന്റെ പശ്ചാത്തലത്തിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും മലപ്പുറം, തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു. മധ്യകേരളത്തിൽ മഴ ശക്തിയാർജിച്ചതോടെ ആറുകളിൽ ജലനിരപ്പ് ഉയർന്നു തുടങ്ങി. മലങ്കര അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു നിൽക്കുകയാണ്‌.

മലങ്കര അണക്കെട്ടിന്റെ 3 ഷട്ടറുകൾ 60 സെന്റീമീറ്റർ വീതം ഉയർത്തി. ഭൂതത്താൻകെട്ട് ബാരേജിലെ 5 ഷട്ടറുകളും ഉയർത്തിയിട്ടുണ്ട്. വൃഷ്‌ടിപ്രദേശത്ത് മഴ തുടരുന്നതിനാൽ ഷോളയാർ അണക്കെട്ടിലും ജലനിരപ്പ് ഉയർന്നു. കോട്ടയത്തും ആലപ്പുഴയിലും ഇന്നലെ അർധരാത്രിമുതൽ ഇടവിട്ട് മഴയാണ്. എറണാകുളത്തും കനത്ത മഴ തുടരുന്നു.

കൊച്ചി നഗരത്തിലടക്കം മഴക്കാലപൂർവ ശുചീകരണം അവസാനഘട്ടത്തിലാണ്. കൊച്ചി നഗരത്തിൽ ഓപ്പറേഷൻ ബ്രേക്ക്‌ത്രൂ ജോലികൾ പുരോ​ഗമിക്കുകയാണ്. കോടതി നിർദേശപ്രകാരം സ്റ്റേഡിയം മെട്രോ സ്റ്റേഷന് സമീപം വെള്ളക്കെട്ട് ഒഴിവാക്കാനുള്ള കാന നിർമാണം കെഎംആർഎൽ തുടങ്ങിയിട്ടുണ്ട്. മെട്രോ നിർമാണത്തിന്റെ ഭാഗമായി ഈ കാന മൂടിയതിനെ തുടർന്ന് കഴിഞ്ഞ മഴയിൽ കലൂർ കെഎസ്ഇബി സബ് സ്റ്റേഷൻ മുങ്ങിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com