കെഎസ്ആർടിസി ഇന്നുമുതൽ അയൽജില്ലകളിലേക്ക് ഓടും ; സർവീസ് രാവിലെ 5 മുതൽ രാത്രി 9 വരെ

ബസ് നിരക്കുവർധന പിൻവലിച്ചത് അം​ഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് സ്വകാര്യ ബസ് ഉടമകൾ
കെഎസ്ആർടിസി ഇന്നുമുതൽ അയൽജില്ലകളിലേക്ക് ഓടും ; സർവീസ് രാവിലെ 5 മുതൽ രാത്രി 9 വരെ

തിരുവനന്തപുരം : ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയതോടെ അയൽ ജില്ലകളിലേക്കുള്ള കെഎസ്ആർടിസിയുടെ സർവീസ് ഇന്നു പുനരാരംഭിക്കും. രാവിലെ അഞ്ചു മുതൽ രാത്രി 9 വരെയാണ് സർവീസ്. അതിനാൽ രാത്രി 9നു ഡിപ്പോകളിൽ തിരിച്ചെത്തുന്ന വിധമാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ആകെ 2283 ഓർഡിനറിയും 944 ഫാസ്റ്റും ഉൾപ്പെടെ 3227 സർവീസുകളുണ്ടാകും.

എല്ലാ സീറ്റിലും ഇരുന്നു യാത്ര ചെയ്യാം. കോവിഡ് കാലത്ത് വർധിപ്പിച്ച അധിക നിരക്ക് പിൻവലിച്ചിട്ടുണ്ട്. മിനിമം ചാർജ് എട്ടുരൂപയാക്കിയാണ് പുനഃസ്ഥാപിച്ചത്. ഹോട്സ്പോട്ട്, കണ്ടെയ്ൻമെന്റ് മേഖലകളിലൂടെ ബസ് ഓടുമെങ്കിലും, ഇവിടങ്ങളിൽ ബസ് നിർത്തി ആളെ കയറ്റുകയോ ഇറക്കുകയോ ചെയ്യില്ല.

ബസ് നിരക്കുവർധന പിൻവലിച്ചത് അം​ഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് സ്വകാര്യ ബസ് ഉടമകൾ. സർവീസ് തുടങ്ങുന്നതു സംബന്ധിച്ച തീരുമാനം പിന്നീടു പറയാമെന്നും സ്വകാര്യ ബസ് ഉടമകളുടെ സംയുക്ത സമരസമിതി വ്യക്തമാക്കി. മേയ് 20നു ജില്ലകൾക്കുള്ളിൽ സർവീസ് തുടങ്ങിയശേഷം 10 ദിവസത്തെ നഷ്ടം 5.11 കോടി രൂപയാണെന്ന് ​ഗതാ​ഗത മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. സ്വകാര്യ ബസുകളുടെ റോഡ് നികുതിയിൽ 30 വരെ നൽകിയ 3 മാസത്തെ ഇളവു തുടരും.

കെഎസ്ആർടിസി സർവീസ് അന്വേഷണങ്ങൾക്ക്

വാട്സാപ്: 8129562972

വെബ്സൈറ്റ്: www.keralartc.com

കൺട്രോൾ റൂം: 9447071021, 0471-2463799

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com