സര്‍ക്കാര്‍ പെരുമാറ്റം കൈവിട്ടപോലെ; പ്രവാസികളുടെ മടങ്ങിവരവ് പരിമിതപ്പെടുത്തിയത് ആശങ്കപ്പെടുത്തുന്നു :  പി കെ കുഞ്ഞാലിക്കുട്ടി

പ്രവാസികളുടെ മടങ്ങിവരവ് പരിമിതപ്പെടുത്തി, കാലം കുറേയെടുത്ത് തിരികെ എത്തിക്കാമെന്നുള്ള സര്‍ക്കാര്‍ നിലപാട് ഖേദകരമാണ്
സര്‍ക്കാര്‍ പെരുമാറ്റം കൈവിട്ടപോലെ; പ്രവാസികളുടെ മടങ്ങിവരവ് പരിമിതപ്പെടുത്തിയത് ആശങ്കപ്പെടുത്തുന്നു :  പി കെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം : കോവിഡ് പ്രതിരോധത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കൈവിട്ട പോലെയാണ് പെരുമാറുന്നതെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എംപി. വിദേശത്തും മറ്റുള്ള സ്ഥലങ്ങളിലും കിടക്കുന്നവര്‍ അവിടെ കിടക്കട്ടെ എന്ന നിലപാടിലാണ്. ഇവിടുത്തെ ക്വാറന്റീന്‍ തന്നെ കര്‍ശനമല്ല. പെര്‍ഫെക്ടുമല്ല. കേരളത്തില്‍ സാമൂഹിക വ്യാപനം ഉണ്ടോ എന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുകയാണ്.

ഇല്ലെന്ന് സര്‍ക്കാര്‍ വെറുതെ പ്രഖ്യാപിച്ചാല്‍ മതിയോ. ഉറവിടം അറിയാത്ത നിരവധി കേസുകളാണ് സംസ്ഥാനത്ത് വന്നുകൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ കുടുറച്ചുകൂടി ഗൗരവമായി ഈ വിഷയത്തില്‍ പ്രതിപക്ഷവുമായി ആലോചിച്ച്, അവരുടെ കൂടി സഹകരണം ഉറപ്പാക്കി നടപ്പില്‍ വരുത്തണം.

വല്ലപ്പോഴും ഒരു വീഡിയോ കോണ്‍ഫറന്‍സ് നടത്തിയതുകൊണ്ട് മാത്രം കാര്യമില്ല. കോവിഡ് പ്രതിരോധത്തിന് സര്‍ക്കാര്‍ ഫണ്ട് ചെലവാക്കണം. സാമൂഹിക വ്യാപനമുണ്ടായാല്‍ പിന്നെ പറഞ്ഞിട്ട് കാര്യമില്ല. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശസ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ഫണ്ട് നല്‍കണമെന്ന് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

വിദേശരാജ്യങ്ങളില്‍ നിരവധി പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. മുടി വെട്ടുന്നത് അടക്കം പരിമിത വരുമാനമുള്ളവര്‍ക്കെല്ലാം നിരോധനമാണ്. വല്ലവരും നല്‍കുന്ന കിറ്റുകൊണ്ടാണ് അവര്‍ ജീവിക്കുന്നത്. അതുപോലെ വിദ്യാര്‍ത്ഥികളുടെ അവസ്ഥയും ദയനീയമാണ്. ജോലിയും പഠനവും ഒരുമിച്ച് കൊണ്ടുപോയവര്‍, ജോലി ഇല്ലാതായതോടെ പട്ടിണിയിലാണ്.

പ്രവാസികളുടെ മടങ്ങിവരവ് പരിമിതപ്പെടുത്തി, കാലം കുറേയെടുത്ത് തിരികെ എത്തിക്കാമെന്നുള്ള സര്‍ക്കാര്‍ നിലപാട് ഖേദകരമാണ്. ഇങ്ങനെ പോയാല്‍ എന്താകും അവരുടെ അവസ്ഥ. പ്രവാസികളുടെ മടങ്ങിവരവ് പരിമിതപ്പെടുത്തി നീണ്ടുപോകുന്നത് വന്‍ ആശങ്ക ഉണ്ടാക്കുന്നതാണ്. ഇക്കാര്യത്തില്‍ കേരളസര്‍ക്കാര്‍ വ്യക്തത വരുത്തണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com