തിരുവനന്തപുരം 14, മലപ്പുറം, ഇടുക്കി 9,.....; കോവിഡ് ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്; ഒരു രോ​ഗിയുടെ ഉറവിടം കണ്ടെത്താനായില്ല

തിരുവനന്തപുരത്തും മലപ്പുറത്തുമാണ് കൂടുതൽ രോ​ഗികൾ
തിരുവനന്തപുരം 14, മലപ്പുറം, ഇടുക്കി 9,.....; കോവിഡ് ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്; ഒരു രോ​ഗിയുടെ ഉറവിടം കണ്ടെത്താനായില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 82 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. 53 പേർ വിദേശത്തുനിന്നും 19 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും വന്നവരാണ്. 5 ആരോഗ്യപ്രവർത്തകർക്ക് രോഗം വന്നു. 5 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. 24 പേർ കോവിഡ് മുക്തരായി. തിരുവനന്തപുരത്തും മലപ്പുറത്തുമാണ് കൂടുതൽ രോ​ഗികൾ.തിരുവനന്തപുരം ജില്ലയിൽ 14 പേർക്കും മലപ്പുറത്ത് 11 പേർക്കും രോ​ഗം സ്ഥിരീകരിച്ചു

കോട്ടയം

ജില്ലയില്‍ 8 പേര്‍ക്കു കോവിഡ്. 2 പേർക്ക് രോഗമുക്തി. രോഗബാധിതർ 4 പേർ ഇതര സംസ്ഥാനക്കാർ. 4 പേർ പ്രവാസികൾ. സൗദി അറേബ്യയിൽ നിന്നു മടങ്ങിയ കൊടുങ്ങൂർ സ്വദേശി, അബുദാബിയിൽ നിന്നു മടങ്ങിയ ചങ്ങനാശേരി വെരൂര്‍ സ്വദേശി (29) എന്നിവരാണ് രോഗമുക്തരായത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന പത്തനംതിട്ട സ്വദേശിനിക്കും രോഗം ഭേദമായി.


അബുദാബിയില്‍ നിന്നെത്തിയ തേക്കേത്തുകവല സ്വദേശിനി (54), കുവൈത്തിൽ നിന്ന് എത്തിയ ഏറ്റുമാനൂർ സ്വദേശിനി(40), കുവൈത്തിൽ നിന്ന് എത്തിയ ആര്‍പ്പൂക്കര പനമ്പാലം സ്വദേശിനി(51), ദോഹയില്‍നിന്നെത്തിയ പായിപ്പാട് പള്ളിക്കച്ചിറ സ്വദേശിനി(30). മുംബൈയില്‍നിന്ന് വന്ന ചങ്ങനാശേരി കുറമ്പനാടം സ്വദേശിനി(56), കുറമ്പനാടം സ്വദേശിനിയുടെ ഹോം നഴ്സായ മകന്‍ (37), ചെന്നൈയില്‍നിന്നും എത്തിയ ചങ്ങനാശേരി പെരുന്ന സ്വദേശി (33), മഹാരാഷ്ട്രയിൽ നിന്നെത്തിയ കുറവിലങ്ങാട് ഇലയ്ക്കാട് സ്വദേശിനി (29) എന്നിവർക്കാണ് രോഗബാധ.

ഇടുക്കി

ഇടുക്കിയിൽ ഇന്ന് 9 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

1. കട്ടപ്പന വാഴവര സ്വദേശിയായ യുവതി (25)– ചെന്നൈയിൽ നിന്ന് 25ന് നാട്ടിലെത്തി. ഹോം ക്വാറന്റീനിൽ കഴിയുകയായിരുന്നു

2. കാൽവരിമൗണ്ട് സ്വദേശിയായ യുവാവ്(31) – ഡൽഹിയിൽ നിന്ന് 22ന് എത്തി. ഇയാളുടെ ഭാര്യയ്ക്ക് 2 ദിവസം മുൻപ് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

3. കാൽവരി മൗണ്ട് സ്വദേശി അമ്മ(54) – ഇന്ന് രോഗം സ്ഥിരീകരിച്ച യുവാവിന്റെ അമ്മ, ഡൽഹിയിൽ നിന്ന് എത്തി.

4. നെടുങ്കണ്ടം പാമ്പാടുംപാറ സ്വദേശി യുവതി(32) – കുവൈത്തിൽ നിന്ന് 28ന് നാട്ടിലെത്തി, തൊടുപുഴയിൽ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീനിൽ

5. തൊടുപുഴ സ്വദേശി യുവതി(48) –  കുവൈത്തിൽ നിന്ന് 28ന് നാട്ടിലെത്തി, തൊടുപുഴയിൽ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീനിൽ

6. മൂന്നാർ ദേവികുളം സ്വദേശി യുവാവ്(34)–  കുവൈത്തിൽനിന്ന് 28ന് നാട്ടിലെത്തി, തൊടുപുഴയിൽ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീനിൽ

7. പീരുമേട് സ്വദേശി യുവതി(35) –കുവൈത്തിൽനിന്ന് 28ന് നാട്ടിലെത്തി, തൊടുപുഴയിൽ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീനിൽ

8. പീരുമേട് സ്വദേശി യുവതി(35) –കുവൈത്തിൽനിന്ന് 28ന് നാട്ടിലെത്തി, തൊടുപുഴയിൽ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീനിൽ

9. തൊടുപുഴ നെടിയശാല സ്വദേശി യുവാവ് (37) – കുവൈത്തിൽനിന്ന് 28ന് നാട്ടിലെത്തി, തൊടുപുഴയിൽ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീനിൽ

ജില്ലയിൽ ആകെ 17 പേർ ചികിത്സയിൽ

പത്തനംതിട്ട

ജില്ലയിൽ ഇന്നു രണ്ടു കോവിഡ് ബാധിതർ. മുംബൈയിൽ നിന്നും 24 ന് എത്തിയ  കോന്നി കൂടൽ സ്വദേശിനിക്കും കുമ്പഴ സ്വദേശിനിക്കുമാണ് കോവിഡ് സ്ഥീരീകരിച്ചത്. ഇരുവർക്കും 27 വയസാണ് പ്രായം. ഇരുവരും നഴ്സുമാരാണ്. കൂടൽ സ്വദേശിനി മുംബൈയിൽ നിന്നും ട്രാവലറിൽ നാട്ടിലെത്തി. കൂമ്പഴ സ്വദേശിനി കുവൈത്ത്– കൊച്ചി വിമാനത്തിൽ 27നു നാട്ടിലെത്തി. കൂടൽ സ്വദേശിനി വീട്ടിൽ നീരിക്ഷണത്തിലും കുമ്പഴ സ്വദേശിനി സർക്കാർ ഒരുക്കിയ നിരീക്ഷണ കേന്ദ്രത്തിലുമാണ് കഴിഞ്ഞിരുന്നത്. ഇവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തൃശൂർ

ജില്ലയിൽ ഇന്ന് 4 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്തു നിന്നെത്തിയ 3 പേരിലും ഇതര സംസ്ഥാനത്തു നിന്നെത്തിയ ഒരാളിലുമാണു രോഗം കണ്ടെത്തിയത്. ക്വാറന്റീനിൽ കഴിയുന്നവരാണ് 4 പേരും. മസ്കത്തിൽ നിന്നു വന്ന കരിക്കാട് (54), കരുവന്നൂർ (36) സ്വദേശികൾ, ബഹ്റൈനിൽ നിന്നെത്തിയ ഗണേശമംഗലം സ്വദേശി (51), ഡൽഹിയില്‍ നിന്നെത്തിയ കല്ലൂർ സ്വദേശി (34) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com