'ദേവികയുടെ മരണം ഹൃദയഭേദകം'; ആത്മഹത്യയില്‍ തീവ്രവേദന പ്രകടിപ്പിച്ച് ഹൈക്കോടതി

വിദ്യാഭ്യാസ അവകാശനിയമം നിലനില്‍ക്കെയാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു.
'ദേവികയുടെ മരണം ഹൃദയഭേദകം'; ആത്മഹത്യയില്‍ തീവ്രവേദന പ്രകടിപ്പിച്ച് ഹൈക്കോടതി

കൊച്ചി: സ്‌കൂള്‍ വിദ്യാര്‍ഥിനി ദേവികയുടെ ആത്മഹത്യയില്‍ തീവ്രവേദന പ്രകടിപ്പിച്ച് ഹൈക്കോടതി. ഹൃദയഭേദകം എന്നായിരുന്നു കോടതിയുടെ പരാമര്‍ശം. വിദ്യാഭ്യാസ അവകാശനിയമം നിലനില്‍ക്കെയാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.  സിബിഎസിഇ സ്‌കൂളുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെയാണ് പരാമര്‍ശം. പൊതുതാല്‍പര്യമുള്ളതിനാല്‍ സിബിഎസ്ഇയുമായി ബന്ധപ്പെട്ട കേസ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിന് വിട്ടു

വിദ്യാര്‍ഥിനിയുടെ മരണത്തില്‍ ഡിഡിഇ വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കോ സ്‌ക്കൂളിലെ അധ്യാപകര്‍ക്കോ വീഴ്ച് സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ക്ലാസ് അധ്യാപകന്‍ പഠനത്തിന് സൗകര്യമുണ്ടോയെന്ന് വിദ്യാര്‍ത്ഥിനിയായ ദേവികയെ വിളിച്ചു സംസാരിച്ചിരുന്നു. അഞ്ചാം തിയ്യതിക്കകം സ്‌കൂളില്‍ സൗകര്യമുണ്ടാക്കാമെന്ന് വിദ്യാര്‍ത്ഥിനിയെ അറിയിച്ചിരുന്നെന്നും ഡിഡിഇയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.  

വളാഞ്ചേരിയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്ന ദേവിക തീകൊളുത്തി ആത്മഹത്യ ചെയ്തത് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിനാലാണെന്ന വിഷമം മകള്‍ പങ്കുവെച്ചിരുന്നതായും രക്ഷിതാക്കള്‍ വ്യക്തമാക്കിയിരുന്നു. പണം ഇല്ലാത്തതിനാല്‍ കേടായ  ടിവി നന്നാക്കാന്‍ കഴിയാഞ്ഞതും സ്!മാര്‍ട്ട് ഫോണ്‍ ഇല്ലാത്തതും കുട്ടിയെ മാനസികമായി തളര്‍ത്തിയിരുന്നതായും മാതാപിതാക്കള്‍ പറയുന്നു. ദേവികയുടെ മരണം ആത്മഹത്യ തന്നെയെന്നാണ് പ്രാഥമിക നിഗമനം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com