നിസർഗ ചുഴലിക്കാറ്റ് : കൊങ്കൺ വഴിയുള്ള സ്പെഷൽ ട്രെയിനുകൾ വഴി തിരിച്ചുവിട്ടു ; റൂട്ട് മാറ്റിയ തീവണ്ടികൾ ഇവയെല്ലാം

മുൻകരുതൽ നടപടിയുടെ ഭാ​ഗമായി കൊങ്കൺ പാതയിലൂടെയുള്ള സ്പെഷൽ ട്രെയിനുകൾ വഴി തിരിച്ചുവിട്ടതായി റെയിൽവേ അറിയിച്ചു
ഫയൽ ചിത്രം
ഫയൽ ചിത്രം

മുംബൈ :  നിസർഗ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ട്രെയിൻ സർവീസുകൾ വഴി തിരിച്ചുവിട്ട് റെയിൽവേ. മുൻകരുതൽ നടപടിയുടെ ഭാ​ഗമായി കൊങ്കൺ പാതയിലൂടെയുള്ള സ്പെഷൽ ട്രെയിനുകൾ വഴി തിരിച്ചുവിട്ടതായി റെയിൽവേ അറിയിച്ചു.

വഴിതിരിച്ചുവിട്ട ട്രെയിനുകൾ ഇവയാണ്.

എറണാകുളത്തു നിന്നു ഡൽഹി നിസാമുദീനിലേക്കു ചൊവ്വാഴ്ച (02-06-2020) പുറപ്പെട്ട മംഗള എക്സ്പ്രസ്  (02617) മഡ്ഗാവ്, ലോണ്ട, മീറജ്, പുണെ, മൻമാഡ് വഴി തിരിച്ചുവിട്ടു.

തിരുവനന്തപുരത്തു നിന്നു കുർള എൽടിടിയിലേക്കു ചൊവ്വാഴ്ച പുറപ്പെട്ട നേത്രാവതി എക്സ്പ്രസ് (06346) മഡ്ഗാവ്, ലോണ്ട, മീറജ്, പുനെ, കല്യാൺ വഴി തിരിച്ചുവിട്ടു.

ന്യൂഡൽഹിയിൽ നിന്നു തിരുവനന്തപുരത്തേക്കു ചൊവ്വാഴ്ച പുറപ്പെട്ട സ്പെഷൽ ട്രെയിൻ (02432) സൂറത്ത്, വസായ് റോഡ്, കല്യാൺ, മീറജ്, ലോണ്ട, മഡ്ഗാവ് വഴി തിരിച്ചുവിട്ടു.

കുർള എൽടിടിയിൽ നിന്ന് ബുധനാഴ്ച (03-06-2020) രാവിലെ 11.40നു പുറപ്പെടേണ്ട നേത്രാവതി എക്സ്പ്രസ് (06345) വൈകിട്ട് ആറിലേക്കു മാറ്റി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com