ബെവ് ക്യൂ ആപ്പിൽ ബുക്കിങ് സമയത്തിൽ മാറ്റം; ടോക്കണെടുക്കേണ്ടത് ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് ഏഴ് വരെ 

രാവിലെ ആറ് മുതൽ രാത്രി 10 വരെയായിരുന്നു സമയക്രമമാണ് ഇപ്പോൾ പുതുക്കിയിരിക്കുന്നത്
ബെവ് ക്യൂ ആപ്പിൽ ബുക്കിങ് സമയത്തിൽ മാറ്റം; ടോക്കണെടുക്കേണ്ടത് ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് ഏഴ് വരെ 

കൊച്ചി: മദ്യവിൽപ്പനയ്ക്ക് ബിവറേജസ് കോർപ്പറേഷൻ സജ്ജമാക്കിയ ബെവ് ക്യൂ ആപ്പ് വഴിയുള്ള ടോക്കൺ ബുക്കിങിന് പുതിയ സമയക്രമം. മദ്യം വാങ്ങാനുള്ള ടോക്കൺ ബുക്കിങ് ഇനി ദിവസവും ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് ഏഴ് മണി വരെയായിരിക്കും. തുടക്കത്തിൽ രാവിലെ ആറ് മുതൽ രാത്രി 10 വരെയായിരുന്നു സമയക്രമമാണ് ഇപ്പോൾ പുതുക്കിയിരിക്കുന്നത്. 

തൊട്ടടുത്ത ദിവസത്തേക്കുള്ള ബുക്കിങ്ങായിരിക്കും ഓരോ ദിവസവും നടക്കുക. ഒരു മദ്യശാലയിലേക്ക് 400 ടോക്കണാണ് നൽകുന്നത്.  ആപ്പിൽ പിൻകോഡ് ഒരു തവണ സെറ്റ് ചെയ്താൽ പിന്നീട് മാറ്റാനാകില്ലെന്ന് ഫെയർകോഡ് കമ്പനി അറിയിച്ചു. റെഡ് സോണുകളിലും കണ്ടെയ്ൻമെന്റ് സോണുകളിലും മദ്യവിതരണമില്ല. 

രണ്ടു ദിവസത്തെ ഇടവേളയ്ക്കു ശേഷം ഇന്നലെയാണ് മദ്യവിൽപന പുനരാരംഭിച്ചത്. നാലര ലക്ഷത്തോളം ടോക്കണുകളാണ് ഇന്നലെ മദ്യം വാങ്ങാനായി തിങ്കളാഴ്ച ബുക്ക് ചെയ്തത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ 3.28 ലക്ഷം ടോക്കണുകളുടെ ബുക്കിങ് നടന്നിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com