വാട്സ് ആപ്പിലൂടെ ന​ഗ്നചിത്രങ്ങൾ : കേരളത്തിന് അകത്തും പുറത്തുമായി 300 ഓളം പ്രതികൾ ; 30 പേരെ തിരിച്ചറിഞ്ഞു

കുറ്റിപ്പുറം, കല്പകഞ്ചേരി, വാഴക്കാട്, മഞ്ചേരി, എടവണ്ണ, അരീക്കോട്, വേങ്ങര, നിലമ്പൂർ തുടങ്ങിയ സ്റ്റേഷൻ പരിധികളിലുള്ളവരാണ് ഇവർ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മലപ്പുറം :  വാട്സ്‌ ആപ്പ് ഗ്രൂപ്പുണ്ടാക്കി കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോകളും കാണുകയും പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ കേരളത്തിന് അകത്തും പുറത്തുമായി 300 ഓളം പേർ പ്രതികളാകും. കേസിൽ ഉൾപ്പെട്ട മലപ്പുറംജില്ലയിൽ 30-ലേറെ പേരെ പൊലീസ് തിരിച്ചറിഞ്ഞു. ഗ്രൂപ്പ് അഡ്മിനടക്കം മൂന്നുപേരെ തിങ്കളാഴ്ച അറസ്റ്റുചെയ്തതിന്‌ പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഗ്രൂപ്പംഗങ്ങളായ ഇത്രയും പേരെ തിരിച്ചറിഞ്ഞത്.

കുറ്റിപ്പുറം, കല്പകഞ്ചേരി, വാഴക്കാട്, മഞ്ചേരി, എടവണ്ണ, അരീക്കോട്, വേങ്ങര, നിലമ്പൂർ തുടങ്ങിയ സ്റ്റേഷൻ പരിധികളിലുള്ളവരാണ് ഇവർ. 22 മുതൽ 45 വരെ പ്രായമുള്ളവരാണ് ഗ്രൂപ്പിലുള്ളവർ.

കൃത്യമായി അറിയുന്നവരും ഇത്തരം വീഡിയോകൾ കാണാൻ താത്‌പര്യമുള്ളവരുമായവരെ മാത്രമേ ഗ്രൂപ്പിൽ അംഗമാക്കാവൂ എന്നതടക്കമുള്ള കർശനനിയമങ്ങൾ പാലിക്കുന്നവരെ മാത്രമേ അംഗങ്ങളാക്കിയിരുന്നുള്ളൂവെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന മലപ്പുറം സൈബർ സെൽ ഉദ്യാഗസ്ഥൻ പറഞ്ഞു.

ജില്ലയിലും കേരളത്തിലെ തൃശ്ശൂർ, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, തുടങ്ങി മറ്റു ജില്ലകളിലും വിദേശ രാജ്യങ്ങളിലുമായി 300-ഓളം പേരെ കേസിൽ പിടികൂടാനുണ്ടെന്നും ഉദ്യോസ്ഥർ പറഞ്ഞു. ഇത്തരത്തിൽ ഗ്രൂപ്പ് പ്രവർത്തിക്കുന്നതായി കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന യുനിസെഫ് വിഭാഗം ഇന്റർപോൾ മുഖേന കേരള പൊലീസിനെ അറിയിച്ചിരുന്നു. തുടർന്നാണ് പൊലീസ് വ്യാപക അന്വേഷണത്തിന് മുതിർന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com