വിദ്യാര്‍ഥികള്‍ക്ക് ബിവറേജസ് കോര്‍പറേഷന്‍ 500 ടി വി നല്‍കും

ബിവറേജസ് കോര്‍പറേഷന്‍ സിഎസ് ആര്‍ ഫണ്ടുപയോഗിച്ച് നിര്‍ധന വിദ്യാര്‍ഥികള്‍ക്കായി 500 ടി.വി. സെറ്റുകള്‍ നല്‍കുന്നത്
വിദ്യാര്‍ഥികള്‍ക്ക് ബിവറേജസ് കോര്‍പറേഷന്‍ 500 ടി വി നല്‍കും

തിരുവനന്തപുരം: നിര്‍ധനരായ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സംവിധാനം ഒരുക്കുന്നതിനായി കേരള സംസ്ഥാന ബിവറേജസ് കോര്‍പറേഷന്‍ 500 ടിവി സെറ്റുകള്‍ നല്‍കുമെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍. ബീവറേജസ് കോര്‍പറേഷന്റെ പൊതുനന്മാ ഫണ്ട് ഉപയോഗിച്ചാണ് ടെലിവിഷന്‍ സെറ്റുകള്‍ നല്‍കുക. പൊതു വിദ്യാഭ്യാസ വകുപ്പ് മുഖേനയാണ് ടി.വിസെറ്റുകള്‍ നല്‍കുക.

ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉപയോഗപ്പെടുത്താന്‍ സൗകര്യമില്ലാത്ത കുട്ടികളെ കണ്ടെത്തി എല്ലാവര്‍ക്കും ഇതിനാവശ്യമായ സംവിധാനം ഉറപ്പുവരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്തുണയായാണ് ബിവറേജസ് കോര്‍പറേഷന്‍ സിഎസ് ആര്‍ ഫണ്ടുപയോഗിച്ച് നിര്‍ധന വിദ്യാര്‍ഥികള്‍ക്കായി 500 ടി.വി. സെറ്റുകള്‍ നല്‍കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com