സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത ; മൂന്നു ജില്ലകളിൽ ഓറഞ്ച് അലർട്ട്, അതീവ ജാ​ഗ്രത

കാലവര്‍ഷം ശക്തിപ്പെട്ടതിനൊപ്പം തെക്കുകിഴക്കന്‍ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറിയതുമാണ് കനത്ത മഴക്ക് കാരണം
സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത ; മൂന്നു ജില്ലകളിൽ ഓറഞ്ച് അലർട്ട്, അതീവ ജാ​ഗ്രത

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.  കോഴിക്കോട്, കണ്ണൂര്‍, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ഈ ജില്ലകളിൽ 12‌ മുതല്‍ 21 സെ.മീ വരെ മഴ പെയ്തേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തൽ. എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളിലും ലക്ഷദ്വീപിലുമാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്.

കാലവര്‍ഷം ശക്തിപ്പെട്ടതിനൊപ്പം തെക്കുകിഴക്കന്‍ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറിയതുമാണ് കനത്ത മഴക്ക് കാരണം. ചുഴലിക്കാറ്റ് ഇന്ന് ഇന്ത്യന്‍ തീരത്തോട് അടുക്കുന്നതോടെ കാറ്റിന്റെയും മഴയുടെയും ശക്തി വര്‍ധിക്കും.

കടൽ അതിപ്രക്ഷുബ്ധമായതിനാൽ അറബിക്കടലില്‍ മൽസ്യ ബന്ധനത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരും. കടലാക്രമണ ഭീഷണിയും നിലനില്‍ക്കുന്നുണ്ട്. മലയോര മേഖലകളില്‍ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുള്ളതായി ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com