അര്‍ഹരായ വീടുകളില്‍ സൗജന്യ കണക്ഷന്‍; ഓണ്‍ലൈന്‍ ക്ലാസുകള്‍ എല്ലാവരിലേക്കും

സഹകരണ സംഘങ്ങള്‍ വഴി അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് ടിവി നല്‍കുന്നതിനും അനുമതി നല്‍കിയെന്നും മുഖ്യമന്ത്രി
അര്‍ഹരായ വീടുകളില്‍ സൗജന്യ കണക്ഷന്‍; ഓണ്‍ലൈന്‍ ക്ലാസുകള്‍ എല്ലാവരിലേക്കും

തിരുവനന്തപുരം: കേബിള്‍ ടിവി കണക്ഷനില്ലാത്ത പിന്നാക്കാവസ്ഥയിലുള്ള വിദ്യാര്‍ഥികളുടെ വീടുകളില്‍ സൗജന്യ കണക്ഷന്‍ നല്‍കാന്‍ കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണ്‍ലൈന്‍ പഠനത്തിനായി സൗകര്യങ്ങള്‍ ഇല്ലാത്തവര്‍ക്കായി വിവിധ സംഘടനകളും സ്ഥാപനങ്ങളും സൗകര്യങ്ങള്‍ ഒരുക്കുന്നതിന് സന്നദ്ധത പ്രകടിപ്പിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

ഓണ്‍ലൈന്‍ ക്ലാസുകള്‍ എല്ലാ കുട്ടികളിലേക്കും എത്തിക്കുന്നതിനായി കൈറ്റ് വിക്ടേഴ്‌സ് ചാനല്‍ ഡിടിഎച്ച് ശൃംഖലയിലും ഉള്‍പ്പെടുത്താന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് കേന്ദ്ര മാനവവിഭവശേഷി വകുപ്പിനും വാര്‍ത്താ വിനിമയ പ്രക്ഷേപണമന്ത്രിക്കും കത്തുകള്‍ നല്‍കിയിരുന്നു. എന്നാല്‍ അനുകൂലമായ മറുപടികള്‍ ലഭിച്ചിരുന്നില്ല. തുടര്‍ച്ചയായി പൊതുവിദ്യാഭ്യാസ വകുപ്പും കൈറ്റും അവരുടെ വരിക്കാരും ആവശ്യപ്പെട്ടതനുസരിച്ച് ഇപ്പോള്‍ ഡിടിഎച്ച് ശൃംഖലകളില്‍ കൈറ്റ് വിക്ടേഴ്‌സ് ലഭ്യമായി തുടങ്ങിയിട്ടുണ്ട്.കേരള വിഷന്‍ ഡിജിറ്റല്‍ ടിവിയില്‍ രണ്ടു ചാനലുകളിലായി വിക്ടേഴ്‌സ് സംപ്രേഷണം ആരംഭിച്ചിട്ടുണ്ട്. സഹകരണ സംഘങ്ങള്‍ വഴി അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് ടിവി നല്‍കുന്നതിനും അനുമതി നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com