തൂണേരിയില്‍ കോവിഡ് സ്ഥിരീകരിച്ച മത്സ്യ വ്യാപാരിയുടെ കട അടിച്ചു തകര്‍ത്തു; അക്രമം രാത്രി സമയത്ത്, അന്വേഷണം

തൂണേരിയില്‍ കോവിഡ് സ്ഥിരീകരിച്ച മത്സ്യ വ്യാപാരിയുടെ കട അടിച്ചു തകര്‍ത്തു; അക്രമം രാത്രി സമയത്ത്, അന്വേഷണം
തൂണേരിയില്‍ കോവിഡ് സ്ഥിരീകരിച്ച മത്സ്യ വ്യാപാരിയുടെ കട അടിച്ചു തകര്‍ത്തു; അക്രമം രാത്രി സമയത്ത്, അന്വേഷണം

കോഴിക്കോട്: തൂണേരിയില്‍ കോവിഡ് സ്ഥിരീകരിച്ച മത്സ്യവ്യാപാരിയുടെ കട തകര്‍ക്കപ്പെട്ട  നിലയില്‍. മത്സ്യം വില്‍ക്കാനായി തയാറാക്കിയിരുന്ന സ്റ്റാന്‍ഡും തകര്‍ത്തിട്ടുണ്ട്.

ഇന്നലെ രാത്രിയാണ് കട തകര്‍ക്കപ്പെട്ടത്. നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കടയുടെ ഷട്ടറും മത്സ്യവില്‍്പനയ്ക്കായി തയാറാക്കിയിരുന്ന സ്റ്റാന്‍ഡുമാണ് തകര്‍ത്തത്.

കോവിഡ് സ്ഥിരികരിച്ചതിനെത്തുടര്‍ന്ന് തൂണേരി, പുറമേരി ,നാദാപുരം, കുന്നുമ്മല്‍, കുറ്റിയാടി, വളയം ഗ്രാമപഞ്ചായത്തുകളും വടകര മുന്‍സിപ്പാലിറ്റിയിലെ 40, 45, 46 വാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണാക്കി പ്രഖ്യാപിച്ചിരുന്നു. പുറമേരി ഫിഷ് മാര്‍ക്കറ്റ് ഹ, വടകര പഴയങ്ങാടി ഫിഷ് മാര്‍ക്കറ്റ് എന്നിവ അടച്ചുപൂട്ടി. കോവിഡ് സ്ഥീരീകരിക്കപ്പെട്ട വ്യക്തിയുമായി നേരിട്ട് സമ്പര്‍ക്കമുണ്ടായി എന്ന് വ്യക്തമായ തൂണേരി, പുറമേരി, നാദാപുരം, കുന്നുമ്മല്‍ കുറ്റിയാടി, വളയം എന്നീ പഞ്ചായത്തുകളിലെ എല്ലാ ചില്ലറ മത്സ്യകച്ചവടക്കാരെയും 14 ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റയിനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com