പെണ്‍കുട്ടിയുടെ സര്‍ട്ടിഫിക്കറ്റുകളും ഫോണും കവര്‍ന്നെടുത്തെന്ന് പരാതി; ലോക്കല്‍ സെക്രട്ടറിക്ക് എതിരായ നടപടിയില്‍ അതൃപ്തി, സിപിഎം ഏരിയ കമ്മിറ്റിയില്‍ കൂട്ട രാജി

ഇരവിപേരൂര്‍ ഏരിയക്ക് കീഴിലുള്ള  പുറമറ്റം ലോക്കല്‍ സെക്രട്ടറിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളോട് ജില്ലാ സെക്രട്ടറി അടക്കം സ്വീകരിച്ച മൃദു സമീപനത്തില്‍ പ്രതിഷേധിച്ചാണ് രാജി
പെണ്‍കുട്ടിയുടെ സര്‍ട്ടിഫിക്കറ്റുകളും ഫോണും കവര്‍ന്നെടുത്തെന്ന് പരാതി; ലോക്കല്‍ സെക്രട്ടറിക്ക് എതിരായ നടപടിയില്‍ അതൃപ്തി, സിപിഎം ഏരിയ കമ്മിറ്റിയില്‍ കൂട്ട രാജി

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ സിപിഎമ്മിന് പുതിയ പ്രതിസന്ധി. ഇരവിപേരൂര്‍ ഏരിയ കമ്മിറ്റിയില്‍ നിന്ന് പത്ത് പേര്‍ കൂട്ടത്തോടെ രാജിവച്ചു. ഇരവിപേരൂര്‍ ഏരിയക്ക് കീഴിലുള്ള  പുറമറ്റം ലോക്കല്‍ സെക്രട്ടറിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളോട് ജില്ലാ സെക്രട്ടറി അടക്കം സ്വീകരിച്ച മൃദു സമീപനത്തില്‍ പ്രതിഷേധിച്ചാണ് രാജി. 

പുറമറ്റം ലോക്കല്‍ സെക്രട്ടറി അയല്‍വാസിയായ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണും സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകളും കവര്‍ന്നെടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നായിരുന്നു പരാതി. മെയ് ഏഴിനാണ് പരാതിക്കാരിയായ പെണ്‍കുട്ടി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.

ഏരിയ കമ്മിറ്റി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പുറമറ്റം ലോക്കല്‍ സെക്രട്ടറി ഷിജു കുരുവിളയെ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ഷിജുവിനെ ഏരിയ കമ്മിറ്റി അംഗമായി നിലനിര്‍ത്തിക്കൊണ്ട് ലോക്കല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കുന്നത് യുക്തി സഹമല്ലെന്ന് ഏരിയ കമ്മിറ്റിയിലെ ഭൂരിഭാഗം അംഗങ്ങളും ആവശ്യപ്പെട്ടു. എന്നാല്‍ സെക്രട്ടറിയേറ്റ് തീരുമാനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ആവശ്യം നിരാകരിച്ചു. ഇതേ തുടര്‍ന്നാണ് ഏരിയ കമ്മിറ്റി അംഗങ്ങളായ പത്ത് പേര്‍ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങള്‍ രാജിവച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com