മദ്യലഹരിയില്‍ വീണ്ടും കൊല; സുഹൃത്തിനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി അടിച്ചു കൊന്നു, യുവാവ് കീഴടങ്ങി 

അഞ്ചാലുംമൂട് കുരീപ്പുഴയില്‍ യുവാവ് വീട്ടില്‍ നിന്ന് വിളിച്ചിറക്കി സുഹൃത്തിനെ അടിച്ചു കൊന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്ലം: അഞ്ചാലുംമൂട് കുരീപ്പുഴയില്‍ സുഹൃത്തിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി യുവാവ് അടിച്ചു കൊന്നു. കുരീപ്പുഴ സ്വദേശി ജോസ് മാര്‍സലിനാണു (34) മരിച്ചത്. മദ്യലഹരിയിലാണ് സംഭവം. പ്രതി പ്രശാന്ത് പൊലീസിന് മുന്‍പില്‍ കീഴടങ്ങി.

ഇന്നു പുലര്‍ച്ചെയാണ് സംഭവം. രണ്ടു സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു പൊലീസ് പറയുന്നു. ഇന്നലെയും ഒരു യുവാവ് കൊല്ലം ഉളിയക്കോവിലില്‍ കുത്തേറ്റു മരിച്ചിരുന്നു. സംഭവത്തില്‍ നാലു പ്രതികള്‍ അറസ്റ്റിലായി. ഇരു സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് ഈ കൊലപാതകത്തിനും കാരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com