'മലപ്പുറം അക്രമികളുടെ ജില്ല'; പാലക്കാട് ആന ചരിഞ്ഞതില്‍ മലപ്പുറത്തിനെതിരെ ആരോപണവുമായി മേനകാ ഗാന്ധി

'മലപ്പുറം അക്രമികളുടെ ജില്ല'; പാലക്കാട് ആന ചരിഞ്ഞതില്‍ മലപ്പുറത്തിനെതിരെ ആരോപണവുമായി മേനകാ ഗാന്ധി
'മലപ്പുറം അക്രമികളുടെ ജില്ല'; പാലക്കാട് ആന ചരിഞ്ഞതില്‍ മലപ്പുറത്തിനെതിരെ ആരോപണവുമായി മേനകാ ഗാന്ധി

ന്യൂഡല്‍ഹി: പാലക്കാടു ജില്ലയിലെ വനത്തില്‍ ഗര്‍ഭിണിയായ ആന പന്നിപ്പടക്കം കടിച്ചു ചരിഞ്ഞ സംഭവത്തില്‍ മലപ്പുറം ജില്ലയ്‌ക്കെതിരെ ആരോപണവുമായി മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മേനകാ ഗാന്ധി. ആന ചരിഞ്ഞ സംഭവം കൊലപാതകമാണെന്നും മലപ്പുറം രാജ്യത്തെ ഏറ്റവും അക്രമ സ്വഭാവമുള്ള ജില്ലയാണെന്നും മേനകാ ഗാന്ധി പറഞ്ഞു.

''ഇതൊരു സംഭവമല്ല. അതു കൊലപാതകമാണ്. ഗര്‍ഭിണിയായ ആനയ്ക്ക് ബോംബ് നിറച്ച കൈതച്ചക്ക നല്‍കി. മലപ്പുറം ഇത്തരം സംഭവങ്ങള്‍ക്കു പ്രസിദ്ധമാണ്. രാജ്യത്തെ മുഴുവന്‍ എടുത്താലും ഏറ്റവും അക്രമ സ്വഭാവമുള്ള ജില്ലയാണത്''- മേനക എഎന്‍ഐയോടു പറഞ്ഞു.

മലപ്പുറത്ത് ആനകളെ മാത്രമല്ല ഇത്തരത്തില്‍ കൊല്ലുന്നത്. അവിടെ പഞ്ചായത്ത് വഴിയില്‍ വിഷം വിതറി നൂറുകണക്കിന് പക്ഷികളെയും നായ്ക്കളെയും കൊന്നൊടുക്കിയിട്ടുണ്ട്. സ്ത്രീകള്‍കള്‍ക്കെതിരെയും അവിടെ അക്രമം നടക്കുന്നുണ്ട്. രാഷ്ട്രീയ എതിരാളികളുടെ കൈ വെട്ടുന്ന നാടാണ് അത്. അത്യധികം അക്രമം നടക്കുന്ന സ്ഥലമാണ്. എന്നാല്‍ കേരള സര്‍ക്കാര്‍ ഒരു നടപടിയും എടുക്കുന്നില്ല.സ സര്‍ക്കാരിന് അവരെ പേടിയാണ്- മേനക പറഞ്ഞു.

ഇന്ത്യയില്‍ ഇപ്പോള്‍ ഇരുപതിനായിരത്തില്‍ താഴെ ആനകളേയുള്ളൂ. ഇങ്ങനെ പോയാല്‍ ആനകള്‍ക്കു കടവുകളുടെ ഗതിയാവും- മൃഗ സംരക്ഷണ പ്രവര്‍ത്തക കൂടിയായ മേനകാ ഗാന്ധി പറഞ്ഞു.

പന്നിപ്പടക്കം കടിച്ചു പരിക്കേറ്റ ആന കഴിഞ്ഞ 27നാണ് ചരിഞ്ഞത്. പടക്കം പൊട്ടി വായ് തകര്‍ന്ന ആന മുറിവേറ്റ് നദിയില്‍ നിലയുറപ്പിക്കുകയായിരുന്നു. ശ്വാസകോശത്തില്‍ വെള്ളം കയറിയാണ് ഗര്‍ഭിണിയായ ആന ചരിഞ്ഞതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com