മുഖ്യമന്ത്രി കാര്യമറിയാതെ സംസാരിക്കുന്നു; 24 വിമാനങ്ങള്‍ ചാര്‍ട്ട് ചെയ്തു, കേരളം അനുവദിച്ചത് 12 മാത്രം; മറുപടിയുമായി മുരളീധരന്‍

മുഖ്യമന്ത്രി കാര്യമറിയാതെ സംസാരിക്കുന്നു; 24 വിമാനങ്ങള്‍ ചാര്‍ട്ട് ചെയ്തു, കേരളം അനുവദിച്ചത് 12 മാത്രം; മറുപടിയുമായി മുരളീധരന്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: പ്രവാസികളെ തിരിച്ചുകൊണ്ടുവരുന്നതിനുള്ള വിമാന സര്‍വീസുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ കൃത്യമായി മനസിലാക്കിയല്ല മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്നതെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. മുഖ്യമന്ത്രിയെ ആരോ നിരന്തരം തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മുരളീധരന്‍ ആരോപിച്ചു.

ദിവസവും 24 വിമാനങ്ങള്‍ കേരളത്തിലേക്ക് വരുമെന്നാണ് കേന്ദ്രം സംസ്ഥാനത്തിന് അയച്ച കത്തില്‍ പറഞ്ഞിരുന്നതെന്ന് മുരളീധരന്‍ മാധ്യമങ്ങളോടു പറഞ്ഞു. ആകെ 12 വിമാനങ്ങള്‍ക്ക് മാത്രമാണ് കേരളം അനുമതി നല്‍കിയത്. ഗള്‍ഫ് രാജ്യങ്ങളിലെ സാഹചര്യം പരിഗണിച്ച് നിബന്ധന വയ്ക്കരുതെന്നും കേരളത്തിലേക്കാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ വരേണ്ടതെന്നു മനസിലാക്കണമെന്നും മുരളീധരന്‍ പറഞ്ഞു.

36 വിമാനങ്ങള്‍ മാത്രമേ ചാര്‍ട്ട് ചെയ്തിട്ടുള്ളുവെന്നും കൂടുതല്‍ ചാര്‍ട്ട് ചെയ്താല്‍ അനുവാദം കൊടുക്കാമെന്നുമാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. കാര്യങ്ങള്‍ കൃത്യമായി മനസിലാക്കാതെയാണിത്. മാസം 360 വിമാനങ്ങളാണ്  കേരളത്തിലേക്കു ചാര്‍ട്ട ്‌ചെയ്തതെന്ന് മുരളീധരന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com