മുന്‍ഗണനേതര വിഭാഗക്കാര്‍ക്ക് ഈ മാസവും അധിക വിഹിതമായി 10 കിലോ അരി; തിങ്കളാഴ്ച മുതല്‍ വിതരണം

8 മുതല്‍ വിതരണം ചെയ്യുമെന്നു സിവില്‍ സപ്ലൈസ് ഡയറക്ടര്‍ അറിയിച്ചു. 
മുന്‍ഗണനേതര വിഭാഗക്കാര്‍ക്ക് ഈ മാസവും അധിക വിഹിതമായി 10 കിലോ അരി; തിങ്കളാഴ്ച മുതല്‍ വിതരണം

തിരുവനന്തപുരം: ഈ മാസവും മുന്‍ഗണനേതരക്കാരിലെ പൊതുവിഭാഗം സബ്‌സിഡി (നീല കാര്‍ഡ്), പൊതുവിഭാഗം (വെള്ള കാര്‍ഡ്) റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് അധിക വിഹിതമായി 10 കിലോ അരി കിലോയ്ക്കു 15 രൂപ നിരക്കില്‍ ലഭിക്കും. ഇത് 8 മുതല്‍ വിതരണം ചെയ്യുമെന്നു സിവില്‍ സപ്ലൈസ് ഡയറക്ടര്‍ അറിയിച്ചു. 

ജൂ​ൺ മാ​സ​ത്തി​ൽ വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള്ള റേ​ഷ​ൻ വി​ഹി​ത​ത്തി​ൻറെ അ​ള​വ് ഭ​ക്ഷ്യ​സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പ് പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​ന്ത്യോ​ദ​യ അ​ന്ന യോ​ജ​ന (എ​എ​വൈ -മ​ഞ്ഞ കാ​ർ​ഡ്) വി​ഭാ​ഗ​ത്തി​ന് 30 കി​ലോ അ​രി​യും അ​ഞ്ച് കി​ലോ ഗോ​തമ്പും സൗ​ജ​ന്യ​മാ​യും ഒ​രു കി​ലോ പ​ഞ്ച​സാ​ര 21 രൂ​പ​യ്ക്കും ല​ഭി​ക്കും. 

 മു​ൻ​ഗ​ണ​നാ വി​ഭാ​ഗ​ക്കാ​ർ​ക്ക് (പി​ങ്ക് കാ​ർ​ഡ്) കാ​ർ​ഡി​ലെ ഓ​രോ അം​ഗ​ത്തി​നും നാ​ല് കി​ലോ അ​രി​യും ഒ​രു കി​ലോ ഗോ​തമ്പും കി​ലോ​യ്ക്ക് ര​ണ്ട് രൂ​പ നി​ര​ക്കി​ൽ ല​ഭി​ക്കും. ഇ​രു വി​ഭാ​ഗ​ങ്ങ​ൾ​ക്കും പി​എം​ജി​ക​ഐ​വൈ പ​ദ്ധ​തി പ്ര​കാ​രം കാ​ർ​ഡി​ന് ഒ​രു കി​ലോ പ​യ​ർ അ​ല്ലെ​ങ്കി​ൽ ക​ട​ല സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ൽ ല​ഭി​ക്കാ​ത്ത​വ​ർ​ക്ക് അ​തു​കൂ​ടി  ചേ​ർ​ത്ത് മൂ​ന്ന് കി​ലോ ല​ഭി​ക്കും. 21 മു​ത​ൽ പി​എം​ജി​ക​ഐ​വൈ പ​ദ്ധ​തി പ്ര​കാ​രം കാ​ർ​ഡി​ലെ ഓ​രോ അം​ഗ​ത്തി​നും അ​ഞ്ചു കി​ലോ അ​രി വീ​തം സൗ​ജ​ന്യ​മാ​യും ല​ഭി​ക്കും.

പൊ​തു​വി​ഭാ​ഗം സ​ബ്സി​ഡി (നീ​ല കാ​ർ​ഡ്) വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട കാ​ർ​ഡി​ലെ ഓ​രോ അം​ഗ​ത്തി​നും ര​ണ്ട് കി​ലോ അ​രി വീ​തം കി​ലോ​യ്ക്ക് നാ​ല് രൂ​പ നി​ര​ക്കി​ൽ ല​ഭി​ക്കും. പൊ​തു വി​ഭാ​ഗ​ത്തി​ൽ വെ​ള്ള കാ​ർ​ഡ് വിഭാ​ഗത്തിൽപ്പെട്ടവർക്ക് കാ​ർ​ഡി​ന് ര​ണ്ട് കി​ലോ അ​രി കി​ലോ​യ്ക്ക് 10.90 രൂ​പ നി​ര​ക്കി​ൽ ല​ഭി​ക്കും. ഇ​രു വി​ഭാ​ഗ​ത്തി​നും കി​ലോ​യ്ക്ക് 17 രൂ​പ നി​ര​ക്കി​ൽ ല​ഭ്യ​ത​യ്ക്ക​നു​സ​രി​ച്ച് ഒ​രു കി​ലോ മു​ത​ൽ മൂ​ന്ന് കി​ലോ വ​രെ ആ​ട്ട ല​ഭി​ക്കും. അ​ധി​ക വി​ഹി​ത​മാ​യി 10 കി​ലോ അ​രി കി​ലോ​യ്ക്ക് 15 രൂ​പ നി​ര​ക്കി​ൽ എ​ട്ട് മു​ത​ലും വി​ത​ര​ണം ചെ​യ്യും.

 എ​ല്ലാ​വി​ഭാ​ഗ​ത്തി​ലെ​യും വൈ​ദ്യു​തീ​ക​രി​ക്ക​പ്പെ​ടാ​ത്ത വീ​ടു​ക​ളി​ലെ കാ​ർ​ഡി​ന് നാ​ല് ലി​റ്റ​ർ മ​ണ്ണെ​ണ്ണ​യും വൈ​ദ്യു​തീ​ക​രി​ക്ക​പ്പെ​ട്ട വീ​ടു​ക​ളി​ലെ കാ​ർ​ഡി​ന് അ​ര​ലി​റ്റ​ർ മ​ണ്ണെ​ണ്ണ​യും ലി​റ്റ​റി​ന് 20 രൂ​പ നി​ര​ക്കി​ൽ വി​ത​ര​ണം ചെ​യ്യു​മെ​ന്നും സി​വി​ൽ സ​പ്ലൈ​സ് ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com