സംസ്ഥാനത്ത് 94 പേര്‍ക്ക് കോവിഡ്‌; 39 പേര്‍ രോഗമുക്തരായി; പുറത്തുനിന്നെത്തിയവര്‍ 84 പേര്‍

സംസ്ഥാനത്ത് ഇന്ന് 94   പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി
സംസ്ഥാനത്ത് 94 പേര്‍ക്ക് കോവിഡ്‌; 39 പേര്‍ രോഗമുക്തരായി; പുറത്തുനിന്നെത്തിയവര്‍ 84 പേര്‍


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്  94  പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.  47  പേര്‍ കേരളത്തിന് പുറത്തുനിന്നുവന്നവരാണ്.  പേര്‍ വിദേശത്തു നിന്നും  37  പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നുമാണ് എത്തിയത്.  7 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രോഗം ബാധിച്ചു. 39പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു.

സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. പാലക്കാട് കടമ്പഴിപ്പുറം ചെട്ടിയാംകുളം സ്വദേശിനി മീനാക്ഷിയമ്മാള്‍, അബുദാബിയില്‍ നിന്ന് എത്തിയ മലപ്പുറം എടപ്പാള്‍ സ്വദേശി ഷബ്‌നാസ്, കൊല്ലം ജില്ലയിലെ കാവനാട് സേവ്യര്‍ എന്നിവരാണ് കോവിഡ് ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചത്. മൂനാക്ഷിയമ്മാള്‍ ഇന്നലെയാണ് മരിച്ചത്. ഷബ്‌നാസും സേവ്യറും രണ്ട് ദിവസം മുമ്പും മരിച്ചു. മരണശേഷമാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.

പോസറ്റീവായവരില്‍ ജില്ല തിരിച്ചുള്ള കണക്കുകള്‍

 തിരുവനന്തപുരം5
കൊല്ലം11
പത്തനംതിട്ട14
ഇടുക്കി
കോട്ടയം5
ആലപ്പുഴ8
എറണാകുളം2
തൃശൂര്‍4
പാലക്കാട്7
മലപ്പുറം8
വയനാട്2
കോഴിക്കോട്10
കണ്ണൂര്‍6
കാസര്‍കോട്‌12

ഇന്ന് 3787 സാംപിളുകൾ പരിശോധിച്ചു. 1588 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിൽ 884 പേർ ഇപ്പോൾ ചികില്‍സയിലാണ്. 170065 പേരാണ് നിരീക്ഷണത്തിലുള്ളത്. 168578 പേർ വീടുകളിലും 1487 പേർ ആശുപത്രികളിലുമാണ്. ഇന്ന് 225 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 76383 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. 72139 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. സെന്റിനൽ സർവയലൻസിൽ 18146 സാംപിളുകൾ ശേഖരിച്ചു. 15264 നെഗറ്റീവായി.

ആകെ സംസ്ഥാനത്ത് 99,962 സാംപിളുകളാണ് പരിശോധിച്ചത്. ഹോട്സ്പോട്ടുകൾ 124 ആയി. കണ്ണൂർ 4, കൊല്ലം 3, പാലക്കാട് 2. കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ആൾക്കൂട്ടമുണ്ടാകുന്ന പരിപാടികളെല്ലാം കേന്ദ്രസർക്കാർ നിരോധിക്കുകയാണല്ലോ. രാഷ്ട്രീയ സാമൂഹ്യ ഒത്തുചേരലുകളും ആരാധനാലയങ്ങളിലെ പ്രാർഥനയും ഉൽസവ ചടങ്ങുകളുമെല്ലാം ഇതിൽ പെടും. രോഗവ്യാപനം തടയാൻ വലിയ ആൾക്കൂട്ടം ഒഴിവാക്കണം. എന്നാൽ ലോക്ഡൗണിൽനിന്ന് രാജ്യം ഘട്ടംഘട്ടമായി പുറത്തുകടക്കുകയാണ്. ഈ നിലയിൽ അധികകാലം തുടരാൻ ആകില്ല. ഉത്പാദന, സേവന മേഖലകൾ നിശ്ചലമാക്കി അധികകാലം മുന്നോട്ടു പോകാൻ കഴിയില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com