ആറുമാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി, നാട്ടുകാരൻ പിടികൂടിയപ്പോൾ കുഞ്ഞിനെ വലിച്ചെറിഞ്ഞ്  രക്ഷപ്പെട്ടു; പ്രതിക്കായി അന്വേഷണം 

മാതാപിതാക്കൾക്കൊപ്പം ഉറങ്ങുകയായിരുന്ന കുഞ്ഞിനെ അടച്ചുറപ്പില്ലാത്ത വീട്ടിനകത്തുന്നിന്നാണ് അ‍ജ്ഞാതൻ തട്ടിക്കൊണ്ടുപോയത്  
ആറുമാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി, നാട്ടുകാരൻ പിടികൂടിയപ്പോൾ കുഞ്ഞിനെ വലിച്ചെറിഞ്ഞ്  രക്ഷപ്പെട്ടു; പ്രതിക്കായി അന്വേഷണം 

കൊല്ലം: മാതാപിതാക്കൾക്കൊപ്പം ഉറങ്ങുകയായിരുന്ന ആറുമാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി. കൊല്ലം കണ്ണനല്ലൂരിൽ പുലർച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം. അടച്ചുറപ്പില്ലാത്ത വീട്ടിനകത്തുന്നിന്നാണ് കുഞ്ഞിനെ അ‍ജ്ഞാതൻ തട്ടിക്കൊണ്ടുപോയത്. 

അസമയത്ത് കുഞ്ഞുമായി പോകുന്ന അർദ്ധ നഗ്നനായ അപരിചിതനെ കണ്ട് സംശയം തോന്നിയ നാട്ടുകാരന്‍ ഇയാളെ തടയുകയായിരുന്നു. ഇരുവരും തമ്മിൽ കയ്യാങ്കളിയായതോടെ ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടി. ഇതോടെ കയ്യിലുണ്ടായിരുന്ന കുഞ്ഞിനെ വലിച്ചെറിഞ്ഞ്  പ്രതി ബൈക്കിൽ രക്ഷപ്പെട്ടു. 

നാട്ടുകാർ കുഞ്ഞുമായി തിരിച്ചെത്തിയപ്പോഴാണ് മാതാപിതാക്കൾ സംഭവം അറിയുന്നത്. സംഭവത്തിൽ കണ്ണനല്ലൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസ് പ്രതിക്കായി അന്വേഷണം തുടങ്ങി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com