ഇന്ന് അഞ്ച് ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി; ആകെ 128 തീവ്രബാധിത പ്രദേശങ്ങള്‍ 

കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിക്കുന്ന ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം സംസ്ഥാനത്ത് 128 ആയി ഉയര്‍ന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം:  കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിക്കുന്ന ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം സംസ്ഥാനത്ത് 128 ആയി ഉയര്‍ന്നു. ഇന്ന് അഞ്ചു ഹോട്ട്‌സ്‌പോട്ടുകളാണ് പ്രഖ്യാപിച്ചത്. വയനാട് 3, കോഴിക്കോട്, കണ്ണൂര്‍ എന്നി ജില്ലകളില്‍ ഓരോന്ന് വീതവുമാണ് ഹോട്ട്‌സ്‌പോട്ടുകള്‍.

സംസ്ഥാനത്ത് ഇന്ന് 111  പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതില്‍ 50 പേര്‍ വിദേശത്തുനിന്ന് എത്തിയവരാണ്.  മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 48 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പത്തുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായി. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധ കണ്ടെത്തി. 22 പേര്‍ ഇന്ന് രോഗമുക്തി നേടിയതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com