ഇളവ്, വിദേശത്തുനിന്നെത്തുന്നവർ സർക്കാർ ക്വാറന്റീനിൽ നിൽക്കണമെന്നില്ല; ആദ്യ ഏഴ് ദിവസവും വീട്ടിൽ കഴിയാം 

കേന്ദ്രസർക്കാരിന്റെ മാർഗനിർദേശത്തിന്റെ അടിസ്ഥാനത്തിലാണു നടപടി
ഇളവ്, വിദേശത്തുനിന്നെത്തുന്നവർ സർക്കാർ ക്വാറന്റീനിൽ നിൽക്കണമെന്നില്ല; ആദ്യ ഏഴ് ദിവസവും വീട്ടിൽ കഴിയാം 

തിരുവനന്തപുരം: വിദേശത്തു നിന്നെത്തുന്നവർ ആദ്യ ആഴ്ച സർക്കാർ ക്വാറന്റീൻ കേന്ദ്രത്തിൽ കഴിയണമെന്ന വ്യവസ്ഥയിൽ ഇളവ്. വീടുകളും ക്വാറന്റീൻ കേന്ദ്രങ്ങളാക്കി ഉത്തരവിറക്കിയതോടെയാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ഇതുപ്രകാരം വിദേശത്തുനിന്നെത്തുന്നവരെ വീടുകളിലേക്ക് അയച്ചു തുടങ്ങി.

ജില്ലാ ഭരണകൂടമോ തദ്ദേശസ്ഥാപനമോ അംഗീകരിച്ച വീടുകളോ വാസയോഗ്യമായ കെട്ടിടങ്ങളോ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ കേന്ദ്രങ്ങളായി പരിഗണിക്കാമെന്നാണു ദുരന്തനിവാരണ വകുപ്പിന്റെ ഉത്തരവ്. കേന്ദ്രസർക്കാരിന്റെ മാർഗനിർദേശത്തിന്റെ അടിസ്ഥാനത്തിലാണു നടപടി. 

സർക്കാർ ക്വാറന്റീൻ കേന്ദ്രങ്ങളിൽ വേണ്ടത്ര സൗകര്യങ്ങളില്ലെന്നു പരാതി ഉയർന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. പ്രവാസികളിൽ നിന്ന് ക്വാറന്റീൻ ഫീസ് ഈടാക്കാനുള്ള തീരുമാനവും പിൻവലിക്കേണ്ടിവന്നു. ഇതോടെയാണ് ക്വാറന്റീൻ വ്യവസ്ഥയിൽ ഇളവ് വരുത്തിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com